ഗ്രാമ്പുവിന്റെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. കറി മസാലകളിൽ രുചിക്ക് വേണ്ടി ചേർക്കുന്ന ഒരു മസാലക്കൂട്ടാണ് ഗ്രാമ്പൂ. എന്നാൽ ഇതിലുപരി എന്തെല്ലാം ഗുണങ്ങളുണ്ട് എന്ന് ശ്രദ്ധിക്കാൻ മറന്നു പോയിട്ടുള്ള ഒരു സുഗന്ധദ്രവ്യം കൂടിയാണ് ഈ ഒരു ഗ്രാമ്പു എന്ന് പറയുന്നത്. ഇത് ആരോഗ്യപരമായി നിരവധി ഗുണങ്ങൾ നൽകുന്നുണ്ട്. ഇതുകൂടാതെ സൗന്ദര്യം മേഖലയിലും ഇത് വളരെ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഗ്രാമ്പൂ സുഗന്ധദ്രവമായി ആദ്യം ഉപയോഗിച്ച് തുടങ്ങിയത് ബിസി ഈ മൂന്നാം നൂറ്റാണ്ടിൽ ചൈനയിലാണ്.
എന്നാൽ മധ്യകാലഘട്ടത്തിൽ ഇതിന്റെ പ്രചാരം റോമാക്കാർ വഴി യൂറോപ്പിൽ എത്തുകയും ഇന്ന് ഇത് മുഖ്യ സുഗന്ധദ്രവ്യ മസാലയായി ലോകം മുഴുവൻ ഉപയോഗിച്ചു വരുന്നുണ്ട്. നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പവർ കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. നമ്മുടെ ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ വേണ്ടി സഹായിക്കുന്ന വൈറ്റ് ബ്ലഡ് സെൽസ് വർധിപ്പ്പിക്കാൻ ഗ്രാമ്പൂ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ഗ്രാമ്പൂവിൽ ഉള്ള വൈറ്റമിൻ സി ഇമ്യുണിക് സിസ്റ്റത്തെ ബൂസ്റ്റ് ചെയ്യാൻ സഹായിക്കുന്നുണ്ട്.
നമ്മുടെ ദഹന വ്യവസ്ഥയിലുള്ള മിക്കപ്രശ്നങ്ങളും പരിഹരിക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. വയറുവേദന മലബന്ധം ശർദി വയറ്റിലുണ്ടാകുന്ന അൾസർ എന്നിവയ്ക്ക് എല്ലാം തന്നെ ഒരു പരിധിവരെ ഗ്രാമ്പു ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പല്ലുകളുടെ ആരോഗ്യത്തിന് ഇത് വളരെയേറെ സഹായകരമാണ്. നല്ല പല്ലുവേദന ഉള്ളപ്പോൾ രണ്ട് ഗ്രാമ്പൂ എടുത്ത് വേദനയുള്ള ഭാഗത്ത് കടിച്ചു പിടിച്ചാൽ മതിയാകും. ഈ ഗ്രാമ്പൂവിൽ ചെറിയ അളവിൽ അനസ്തേഷ്യ എഫക്ട് തരുന്നതിനുള്ള കഴിവുണ്ട്.
അതുകൊണ്ടാണ് പെയിന്‍ മാറുന്നതിന് ഇത് വളരെയേറെ സഹായിക്കുന്നത്. അതുപോലെതന്നെ നമ്മുടെ കാരളിന്റെ ആരോഗ്യത്തിന് വളരെ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ഇതിനുള്ള യൂജിനോൾ ഘടകമാണ് ഇതിനു വളരെ ഏറെ സഹായിക്കുന്നത്. ഇത് വേദനസംഹാരിയായി പ്രവർത്തിക്കുകയും നല്ല ഒരു ആന്റി ഇൻഫ്ലമെറ്ററി എഫക്ട് നൽക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ നമ്മുടെ ശരീരത്തിലുള്ള വേദന കുറക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena