ഇനി കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് ചെറുചൂടുള്ള ചീരക വെള്ളം കുടിക്കുന്നത് ശീലം ആക്കൂ… ഇനിയെങ്കിലും ഇതൊന്നുമറിയാതെ പോകല്ലേ…| Warm Cumin Water

നമ്മുടെ എല്ലാവരുടെ വീട്ടിലും കാണും ജീരകം. കൂടുതലും കറികളിൽ മണത്തിനുമായി ചേർക്കുന്ന ഒന്നാണ് ഇത്. എന്നാൽ ഇതിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ നിയന്ത്രിക്കുന്നത് മുതൽ തടി കുറയ്ക്കാൻ ആയാലും വളരെയേറെ ഫലം ചെയുന്ന ഒന്നാണ് ഇത്. മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം ഫോസ്ഫറസ് വൈറ്റമിൻ സി വൈറ്റമിൻ എ തുടങ്ങിയ പല ഘടകങ്ങളും ഇതിൽ കാണാൻ കഴിയും. ദഹനത്തിനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കാനും എല്ലാം തന്നെ ഇത് വളരെ ഗുണം ചെയ്യുന്നുണ്ട്.

അയണിന്റെ നല്ലൊരു കലവറ കൂടിയാണിത്. ചീരക വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നമ്മളിൽ പലരുടെയും ശീലമാണ്. പലരും ചിലപ്പോൾ രുചിക്ക് വേണ്ടി മാത്രമായിരിക്കും ഈ മാർഗം പരീക്ഷിക്കുന്നത്. എന്നാൽ ചീരക വെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യപരമായ നിരവധി ഗുണങ്ങൾ ലഭിക്കുന്നുണ്ട്. രാത്രിയിൽ കിടക്കാൻ സമയം ഒരു ഗ്ലാസ് ചെറു ചൂടുള്ള ജീരക വെള്ളം കുടിച്ചു കിടന്നു നോക്കൂ. ഗുണങ്ങൾ നിസ്സാരമല്ല. രാത്രിയിൽ ചീരക വെള്ളം കുടിച്ചു കിടക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ട്. ഇത് ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ല ഒന്നാന്തരം പരിഹാരമാർഗമാണ്.

രാത്രിയിൽ ഇത് വയറിനെ സുഖം നൽകുന്നുണ്ട്. ഈ പ്രശ്നങ്ങൾ മൂലം രാവിലെ ഉണ്ടാക്കാൻ സാധ്യതയുള്ള മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നുണ്ട്. കൊളസ്ട്രോൾ തടയാനുള്ള നല്ല ഒരു വഴി കൂടിയാണ് രാത്രി വെള്ളം കുടിച്ചു കിടക്കുന്നത്. ചീത്ത കൊളസ്ട്രോൾ ആയ ldl കുറയ്ക്കാനും ഇതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ജീരകവെള്ളം.

ഇതുവഴി ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും വളരെയേറെ നല്ലതാണ്. ശരീരത്തിൽ ഉണ്ടാകുന്ന ടോസിനുകൾ ലിവർ കിഡ്നി ടോക്സിനുകൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട വഴിയാണ് കിടക്കാൻ സമയത്ത് ചീരക വെള്ളം കുടിക്കുന്നത്. ഇതു മൂലം കാൻസർ പോലുള്ള രോഗങ്ങൾ തടയാൻ സഹായിക്കുന്നുണ്ട്. ലിവർ കിഡ്നി ആരോഗ്യത്തിന് ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ജീരകത്തിൽ ആന്റിഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഇത് വീഡിയോ കാണൂ. Video credit : EasyHealth