ഈ ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെ..!! ചിലപ്പോൾ ഇത് കാൻസർ ആകാം…

ഇന്നത്തെ കാലത്ത് കൂടുതൽ ആളുകളും ഭയപ്പെടുന്ന ഒരു പ്രധാനപ്പെട്ട അസുഖമാണ് ക്യാൻസർ. എന്തെല്ലാം വന്നാലും കാൻസർ വരരുത് എന്ന് പ്രാർത്ഥിക്കാറുണ്ട്. ഇന്നത്തെ കാലത്തെ പലരുടെയും ജീവിത ശൈലി ഭാmഷണരീതി എന്നിവ വരാത്ത ക്യാൻസർ വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ഇന്നത്തെ കാലത്തെ യുവാക്കളുടെ കാര്യം എടുത്താൽ. ഏകദേശം 200 പരം കാൻസർ രോഗങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള ക്യാൻസർ പ്രശ്നങ്ങൾ വളരെ വൈകിയാണ് കണ്ടെത്തുന്നത് ആണ് രോഗം മാരകമാക്കാൻ കാരണമാകുന്നത്. നേരത്തെ കണ്ടെത്തിയാൽ വേണ്ട ചികിത്സ നൽകുവാനും രോഗത്തിന്റെ തീവ്രത കുറയ്ക്കാനും രോഗം നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.

   

ഇനി പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കാൻസർ മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ ആവശ്യമായി മുൻകരുതലുകൾ എടുക്കുകയും ചെയ്യാവുന്നതാണ്. ചിലപ്പോൾ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ക്യാൻസറിന്റെ ആയിരിക്കാം. വേദനസംഹാരികൾ എത്ര കഴിച്ചിട്ട് മാറാത്ത വേദന ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. ശരീരത്തിൽ അനാവശ്യമായി കാണുന്ന മുഴകൾ നിസ്സാരമായി കാണരുത്. ഇവയും കാൻസറിന്റെ ലക്ഷണം ആയിരിക്കും. അതുപോലെതന്നെ ക്ഷീണവും തളർച്ചയും പതിവായി കാണുന്നുണ്ടോ.

ശരീരഭാരം അസാധാരണമായി കുറയുന്നുണ്ട് എങ്കിൽ എത്രയും വേഗം തന്നെ വൈദ്യ സഹായം തേടേണ്ടതാണ്. ശരീരത്തിൽ ഉണ്ടായിരുന്ന മറുകുകളുടെ നിറവും വലിപ്പവും വ്യത്യാസപ്പെട്ടാൽ ഒട്ടും വൈകാതെ ഡോക്ടറെ കാണേണ്ടതാണ്. അതോടൊപ്പം തന്നെ പുതിയ മറുക് വരുന്നതും ശ്രദ്ധിക്കുക. രാത്രിയിൽ അസാധാരണമായി വിയർക്കുന്നുണ്ട് എങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ കാണേണ്ടതാണ്. കഫത്തിൽ രക്തം കാണുകയാണെങ്കിൽ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ഇത് വരാനിരിക്കുന്ന ക്യാൻസറിന്റെ ലക്ഷണം ആയിരിക്കാം.

ശബ്ദത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റം അവഗണിക്കരുത്. അകാരണമായ ശ്വാസ തടസ്സം പതിവായി അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്. വിട്ടുമാറാത്ത പനി കാൻസറിന്റെ ആദ്യകാല ലക്ഷണമാണ്. തൊലിയിൽ ഉണ്ടാകുന്ന നിറം മാറ്റം ചൊറിച്ചിൽ അനാവശ്യമായ രോമ വളർച്ച എന്നിവ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിസ്സാരമായി കാണാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്. പലപ്പോഴും അസുഖങ്ങൾ നേരത്തെ തിരിച്ചറിയാതെ പോകുന്നതാണ് പല മാരഗമായി പ്രശ്നങ്ങൾക്കും കാരണമാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth

Leave a Reply

Your email address will not be published. Required fields are marked *