വാഴക്കൂമ്പ് ഇനി ഇങ്ങനെ ഒന്ന് കറി വെച്ച് നോക്കിയാലോ..!! ഇങ്ങനെ കഴിച്ചാൽ നിരവധി ഗുണങ്ങൾ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് വാഴ കൂമ്പ്. നമ്മുടെ വയറിനു വളരെയേറെ നല്ലതാണ് ഇത്. കട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടും കറ കൈയിൽ പറ്റുമെന്ന് വിചാരിച്ചു നമ്മൾ പലരും ഇത് മിക്ക പോഴും ഉപേക്ഷിക്കുകയാണ് ചെയ്തത്. ഒരുപാട് ഔഷധഗുണങ്ങളുള്ള ഇത് നിമിഷ നേരം കൊണ്ട് തന്നെ കയ്യിൽ കറയാകാതെ കട്ട് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്.

കറ പറ്റാതിരിക്കാൻ ആദ്യം നമുക്ക് കുറച്ചു വെളിച്ചെണ്ണ വാഴക്കൂമ്പ് ക്ലീൻ ചെയ്തതിനു മുൻപ് നമ്മുടെ കൈയിലെ നല്ലതുപോലെ തേച്ചു കൊടുക്കണം. അതുപോലെ തന്നെ നമ്മൾ ഉപയോഗിക്കുന്ന കത്തിയിലും ഇതുപോലെ തേച്ചു കൊടുക്കണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വാഴക്കൂമ്പ് കറ നമ്മുടെ കയ്യിലും കത്തിയിലും ആവില്ല. പലരു വാഴ കൂമ്പ് ക്ലീൻ ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് കറി വെക്കാതിരിക്കുന്നത്.

ഇത് കണ്ടു കഴിഞ്ഞാൽ ഇനി വാഴക്കുമ്പ് കളയില്ല. ഇനി ഇത് അങ്ങനെ ക്ലീൻ ചെയ്യുമെന്ന് നോക്കാം. ആദ്യം തന്നെ വാഴക്കൂമ്പിന്റെ പുറത്ത് കാണുന്ന ഇതളുകൾ എല്ലാം അടർത്തി കളയുക. ഇത് കറി വെക്കാനായി ആവശ്യമില്ല. ഏത്തവാഴയുടെയും ഞാലിപ്പൂവന്റെയും പൂവു മാത്രമാണ് ഇത്തരത്തിൽ കറി വയ്ക്കാനായി എടുക്കുന്നത്. മറ്റുള്ള വാഴക്കുമ്പിന് ചെറിയ കൈപ്പ് ചൊവ ഉള്ളതുകൊണ്ട് ഇത് കറിവെക്കാനായി ഉപയോഗിക്കാറില്ല.

പിന്നീട് ഇത് കട്ട് ചെയ്യുന്നതിന് മുൻപ് ചെറിയ ബേസിനിൽ കുറച്ച് വെള്ളമെടുത്ത ശേഷം ഇതിലേക്ക് കുറച്ചു ഉപ്പ് കൂടിയിട്ട് മിസ് ചെയ്തുവെക്കുക. ഇങ്ങനെ ചെയ്ത് വച്ചിരിക്കുന്ന വാഴകൂമ്പ് ഇതിലേക്ക് ഇട്ട് വയ്ക്കാനാണ്. അങ്ങനെ ചെയ്താൽ നിറം മാറുകയില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World