നാമോരോരുത്തരും വളരെയധികമായി ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ് ചെറുനാരങ്ങ. വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ചെറുനാരങ്ങ ഏറെ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് പ്രധാനം ചെയ്യുന്നത്. വൈറ്റമിൻ സിയുടെ കലവറ ആയതിനാൽ തന്നെ ഇത് രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ഒട്ടുമിക്ക രോഗങ്ങളെയും ഇത് ശമിപ്പിക്കുന്നു. കൂടാതെ കൊളസ്ട്രോൾ ഷുഗർ ബിപി എന്നിവ കുറയ്ക്കുകയും ക്യാൻസർ സാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു.
അതോടൊപ്പം തന്നെ ദഹനസംബന്ധമായ ഒത്തിരി പ്രശ്നങ്ങളെയും ഇത് കുറയ്ക്കുന്നു. ഇത്തരത്തിൽ ധാരാളം ഗുണങ്ങളുള്ള ചെറുനാരങ്ങ കൂടുതലായി നാം ഉപയോഗിക്കുന്നത് ദാഹശമനിക്ക് വേണ്ടിയാണ്. ഇത്തരത്തിൽ ചെറുനാരങ്ങയുടെ നീരെടുത്ത് അതിന്റെ തൊണ്ട് പലരും കളയാറാണ് പതിവ്. എന്നാൽ ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള അതേ ഘടകങ്ങൾ അതിന്റെ തൊലിയിലും ഉണ്ട്.
അതിനാൽ തന്നെ നാരങ്ങയുടെ നീര് പോലെ തന്നെ തൊലിയും ഉപയോഗപ്രദമാണ്. ഈ തൊലി നല്ലൊരു ക്ലീനർ ആണ്. നാരങ്ങയിൽ ബ്ലീച്ചിംഗ് കണ്ടന്റ് അടങ്ങിയിരിക്കുന്ന അതേ അളവിൽ നാരങ്ങയുടെ തൊലിയിലും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ചുറ്റുപാടുമുള്ള പലകറകളെയും നീക്കം ചെയ്യാൻ ഇത് ഉത്തമമാകുന്നു. അത്തരത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ്.
ക്ലോസറ്റിലെ മഞ്ഞക്കറയും ദുർഗന്ധവും. ഈ മഞ്ഞക്കറയും ദുർഗന്ധവും അകറ്റാൻ വില കൂടിയ ലിക്വിഡുകൾ നാം വാങ്ങിക്കാറുണ്ട്. എന്നാൽ ഇനി അവയൊന്നും വേണ്ട. വെറുതെ കളയുന്ന ചെറുനാരങ്ങയുടെ തൊലി വേവിച്ച് അല്പം വെള്ളം കൂട്ടി മിക്സിയിൽ അരച്ചെടുത്ത് കുറച്ചുകൂടി വെള്ളം കൂടി വെള്ളം ചേർത്ത് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.