ദോശക്കല്ലിൽ ഒട്ടിപ്പിടിക്കാതെ ദോശ ചുട്ടെടുക്കാൻ ഇങ്ങനെ ചെയ്താൽ മതി. കണ്ടു നോക്കൂ.

നാം മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ദോശ. അരിയും ഉഴുന്നും ഒരുപോലെ അരച്ചെടുത്ത് ചട്ടിയിൽ ചുട്ടെടുക്കുന്ന ദോശ നമുക്ക് പ്രിയപ്പെട്ടത് തന്നെയാണ്. ഈ ദോശ ഉണ്ടാക്കുന്നതിനെ പല തരത്തിലുള്ള പാത്രങ്ങൾ ഇന്നുണ്ട്. നോൺസ്റ്റിക് പാത്രങ്ങൾ ഇരുമ്പിന്റെ പാത്രങ്ങൾ എന്നിങ്ങനെ പലതരത്തിലുള്ള പാത്രങ്ങളാണ് ദോശ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ളത്. അത്തരത്തിൽ നാം ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ്.

   

ഇരുമ്പിന്റെ ദോശ ചട്ടി. ഇരുമ്പ് ചട്ടിയിൽ ദോശ ഉണ്ടാക്കുന്നത് വലിയ ദോശക്ക് അതിന്റെ യഥാർത്ഥ രുചി ലഭിക്കുകയും വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. എന്നാൽ ഇരുമ്പിന്റെ ദോശ ചട്ടിയിൽ ദോശ ഉണ്ടാക്കുമ്പോൾ ചില ബുദ്ധിമുട്ടുകൾ പലപ്പോഴും നേരിടാറുണ്ട്. അവയിൽ ഒന്നാണ് ദോശ അടിപിടിക്കുക എന്നുള്ളത്. ദോശ തവയിൽ ചപ്പാത്തിയോ മറ്റും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ.

പിന്നീട് ദോശ ഉണ്ടാക്കുമ്പോൾ അത് അടിപിടിക്കുകയും ദോശ പെർഫെക്ട് ആയി കിട്ടാതെ വരികയും ചെയ്യുന്നു. അത്തരം അവസ്ഥയെ മറികടക്കുന്നതിന് വേണ്ടിയിട്ടുള്ള ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി ആദ്യം ചെയ്യേണ്ടത് അല്പം വാളൻപുളിയെടുത്ത് അതിലേക്ക് അല്പം വെള്ളം ഒഴിച്ച് ഒരു മിശ്രിതം ആക്കി മാറ്റുകയാണ്.

ഇത് ചൂടായ ഇരുമ്പിന്റെ ദോശ ചട്ടിയിലേക്ക് നല്ലവണ്ണം പരത്തുകയാണ് വേണ്ടത്. പിന്നീട് തീ ഓഫാക്കി ദോശ തവ നല്ലവണ്ണം വൃത്തിയാക്കി പിന്നീട് അതിൽ ദോശ ഉണ്ടാക്കാവുന്നതാണ്. പിന്നെ ദോശ ഉണ്ടാക്കുമ്പോൾ അത് ഒട്ടിപ്പിടിക്കാതെ നല്ല പെർഫെക്ട് ആയി നമുക്ക് ലഭിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.