പ്രതിരോധ സംവിധാനവും ഹൃദയാരോഗ്യവും വർദ്ധിപ്പിക്കാൻ ഇതു മതി. ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ.

നമ്മുടെ നാട്ടിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് ഫാഷൻ ഫ്രൂട്ട്. പടർന്നു വരുന്ന ഒരു സസ്യം തന്നെയാണ് ഇത്. ഇന്ന് ഒട്ടുമിക്ക വീടുകളിലും ഇത് കാണാൻ സാധിക്കുന്നതും ആണ്. വളരെയധികം ഗുണകണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നുതന്നെയാണ് ഈ ഫാഷൻ ഫ്രൂട്ട്. ഇത് പലനിറത്തിലും ഇന്ന് ലഭ്യമാണ്. വിറ്റാമിനുകൾ ആന്റിഓക്സൈഡുകൾ പ്രോട്ടീനുകൾ ഫൈബറുകൾ ധാതുലവണങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ഇത്.

മധുരവും പുളിയും ഇടക്കലർന്ന രുചി ആയതിനാൽ തന്നെ കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ കഴിക്കാൻ ഇഷ്ടപ്പെടുന്നതും ആണ് ഇത്. വിറ്റാമിൻ സിയുടെ നല്ലൊരു കലവറ ആയതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ വർധിപ്പിക്കുന്നതിന് ഉത്തമമാണ്. അതിനാൽ തന്നെ പനി ചുമ കഫക്കെട്ട് മുതലായിട്ടുള്ള രോഗങ്ങളെ ഏത് തടുത്തു നിർത്തുകയും ചെയ്യുന്നു.

വിറ്റാമിൻ എ ധാരാളമുള്ളതിനാൽ കാഴ്ച ശക്തി വർധിപ്പിക്കാനും നേത്രരോഗങ്ങളെ കുറയ്ക്കാനും ഇത് ഉപകാരപ്രദമാകുന്നു. ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന് വർധിപ്പിക്കുകയും അതുവഴി ഹൃദയാരോഗ്യം കൂട്ടുകയും ചെയ്യുന്നു. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ദഹനത്തിന് ഏറ്റവും ഉത്തമമാണ് ഇത്.

അതിനാൽ തന്നെ മലബന്ധം വയറുവേദന നെഞ്ചിരിച്ചിൽ ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള പല ബുദ്ധിമുട്ടുകളെയും ഇത് അകറ്റുന്നു. അതോടൊപ്പം തന്നെ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും അത്യുത്തമമാണ് ഫാഷൻ ഫ്രൂട്ട്. കൂടാതെ ഇതിൽ പൊട്ടാസ്യം ധാരാളമായി ഉള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ ഇതിനെ കഴിയുന്നു. തുടർന്ന് വീഡിയോ കാണുക.