കശുമാങ്ങ ഒന്നും ഇനി വെറുതെ കളയല്ലേ… ഇതിന്റെ ഗുണങ്ങൾ ഇനിയെങ്കിലും അറിയാതിരിക്കല്ലേ…

നിരവധി ആരോഗ്യം ഗുണങ്ങൾ അടങ്ങിയിട്ടുള്ള നിരവധി പഴവർഗ്ഗങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യഗുണങ്ങളാണ് കാണാൻ കഴിയുക. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാനുള്ള കഴിവ് ഇതിൽ പലതിലും അടങ്ങിയിട്ടുണ്ട്. കശുമാങ്ങ ഇത്തരത്തിൽ നമ്മുടെ ചുറ്റുപാടും വെറുതെ വീണ് പോകുന്ന ഒന്നാണ്.

വെറുതെ കളയുന്നവരും നിരവധിയാണ്. കശുവണ്ടി എടുത്തശേഷം മാങ്ങ കളയുന്നു. എന്നാൽ കശുമാങ്ങയുടെ പോഷകമൂല്യവും ഔഷധഗുണങ്ങളും അറിഞ്ഞാൽ പിന്നെ ആരും ഈ ഫലം വെറുതെ കളയില്ല എന്നതാണ് വാസ്തവം. ഒരു നാരങ്ങയിലുള്ളതിനേക്കാൾ ജീവകം സി കശുമാങ്ങയിൽ അടങ്ങിയിട്ടുണ്ട്.

ഇതിന്റെ നീര് ശർദ്ദി അതിസാരം കുട്ടികൾക്ക് ഉണ്ടാകുന്ന വയറിളക്കം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കാവുന്ന ഒന്നാണ്. ഉദര ക്രിമി നശിപ്പിക്കാനും അർശസ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നുണ്ട്. കശുമാങ്ങ പലരും ഇഷ്ടപ്പെടാതിരിക്കുന്നത് ഇതിൽ അടങ്ങിയിട്ടുള്ള ടാണിന്.

എന്ന പദാർത്ഥത്തിന്റെ സാന്നിധ്യം മൂലമാണ്. എന്നാൽ ഒരു ലിറ്റർ കശുമാങ്ങ ചാറിൽ ഒരു ഔൻസ് കഞ്ഞിവെള്ളം ചേർത്ത് വെച്ചാൽ. ഈ ചവർപ്പ് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *