Urinary Tract Infection Malayalam : വേനൽക്കാലം ആയാൽ ഏറ്റവും അധികം നാം നേരിടുന്ന ഒരു പ്രശ്നമാണ് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ. സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന രോഗാവസ്ഥ ആയാലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ആണ് ഇത് കൂടുതലായും കാണുന്നത്. പല തരത്തിലുള്ള കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീര ഘടന അനുസരിച്ച് സ്ത്രീകളുടെ യോനീഭാഗവും മൂത്രനാളിയും അടുത്തടുത്ത്.
വരുന്നതിനാൽ ഇത്തരത്തിലുള്ള ഇൻഫെക്ഷനുകൾ കൂടുതൽ കാണുന്നു. അതുപോലെ തന്നെ സ്ത്രീകളുടെ മൂത്രനാളിയുടെ വലിപ്പം വളരെ കുറവായതിനാൽ തന്നെ പെട്ടെന്ന് തന്നെ ഇൻഫെക്ഷനുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ യൂറിനേഷൻ സംഭവിക്കുന്ന ആ ഭാഗങ്ങളിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകളാണ് യൂറിനറി ട്രാക്ട് ഇൻഫെക്ഷനുകൾ. അസഹ്യമായ വേദനയാണ് ഇത്തരത്തിലുള്ള ഇൻഫെക്ഷനുകൾ ഉണ്ടാകുമ്പോൾ ഓരോ.
വ്യക്തികളും അനുഭവിക്കുന്നത്. യൂറിൻ പോകുമ്പോൾ വേദന യൂറിനിൽ രക്തത്തിന്റെ അംശം കാണുക യൂറിൻ മഞ്ഞ കളറിൽ പോകുക അതുപോലെ തന്നെ കടുത്ത വയറുവേദന നടുവേദന എന്നിങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങളാണ് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ശരീരത്തിൽ കാണുന്നത്. ഇത്തരത്തിലുള്ള ഇൻഫെക്ഷൻ കാണുമ്പോൾ ഒട്ടുമിക്ക ആളുകളും മരുന്നുകൾ കഴിക്കാറുണ്ട്.
അത്തരത്തിൽ മരുന്നുകൾ കഴിച്ചാലും ചിലവർക്ക് അത് രണ്ടു മൂന്നുമാസവും കൂടുമ്പോൾ വീണ്ടും വീണ്ടും വരുന്നു. ചിലവരിൽ എത്രതന്നെ മരുന്നു കഴിച്ചാലും കുറയാതെ തന്നെ നിൽക്കുന്നു. ഇത്തരം ആളുകൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു രോഗാവസ്ഥ തന്നെയാണ് ഇത്. ഇത്തരത്തിൽ വിട്ടുമാറാതെ ഇൻഫെക്ഷൻ നിൽക്കുകയാണെങ്കിൽ മൂത്രനാളിലേക്ക് ആ ഇൻഫെക്ഷനുകൾ സ്പ്രെഡ് ചെയ്യുന്നതിനുള്ള സാധ്യതകൾ വളരെ കൂടുതലാണ് ഉള്ളത്. തുടർന്ന് വീഡിയോ കാണുക.