നമ്മുടെ വീടുകളിൽ ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് സവാള. നിരവധി ആരോഗ്യഗുണങ്ങൾ സവാളയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ വീടുകളിൽ നിത്യവും ഉപയോഗിക്കുന്ന ഒന്നാണ് സവാള. എന്നാൽ സവാള ഭക്ഷണമായി മാത്രമല്ല പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. നല്ല ഒരു ഔഷധവും അതുപോലെ തന്നെ നമ്മുടെ നിത്യ ജീവിതത്തിൽ വളരെയധികം ഉപകാരപ്പെടുന്ന നിരവധി ടിപ്പുകൾ ഈ സവാളയിൽ അടങ്ങിയിട്ടുണ്ട്. അവ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സവാള ഇല്ലാത്ത ഭക്ഷണശീലം നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒന്നാണ്. വെജിറ്റേറിയൻ ഭക്ഷണമായാലും നോൺവെജ് ഭക്ഷണമായാലും സവാള നമുക്ക് വളരെയേറെ പ്രിയപ്പെട്ട ഒന്നാണ്.
സവാള അല്ലെങ്കിൽ സവാള വലിയ ഉള്ളി എന്നെല്ലാം ഇതിനെ വിളിക്കാറുണ്ട്. 7000 വർഷങ്ങൾക്കു മുൻപ് തന്നെ ഉള്ളി ഉപയോഗിച്ചിരുന്നു എന്നാണ് പറയുന്നത്. സവാള ഉൽപാദനത്തിൽ ചൈനയ്ക്ക് പിന്നിൽ ഇന്ത്യ രണ്ടാം സ്ഥാനമാണ് ഉള്ളത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് സവാളയുടെ ചില ഉപയോഗ രീതികൾ പറ്റിയും ഔഷധ മൂല്യങ്ങളെ പറ്റിയും ആണ്. ഭക്ഷണം പാകം ചെയ്യാൻ മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും വളരെ മുന്നിലാണ് ഇത്. സൽഫറിന്റെയും സാന്നിധ്യമാണ് സവാളക്ക് ഇത്രയേറെ ഔഷധഗുണങ്ങൾ നൽകുന്നത്. കാൽസ്യം സോഡിയം പൊട്ടാസ്യം സെലിനിയം ഫോസ്‌ഫെറസ് തുടങ്ങിയ മൂലകങ്ങളും സവാളയിൽ അടങ്ങിയിട്ടുണ്ട്.
അണു ബാധ ക്കെതിരെ പ്രവർത്തിക്കാനുള്ള സവാളയുടെ കഴിവ് വളരെയേറെ പ്രശസ്തമാണ്. സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നു. പ്ലെറ്റ് ലെറ്റ് അടിയുന്നത് തടയാനും ഇത് വളരെ ഏറെ സഹായിക്കുന്നുണ്ട്. ഇതുവഴി ഹൃദയ ആരോഗ്യം സംരക്ഷിക്കുന്നു. സവാളയിലുള്ള ക്രെസെറ്റിന് രക്തത്തില്ലേ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശേഷിയുള്ളതാണ്. സവാളയിലെ ഈ ഘടകം മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. സവാള പച്ചക്ക് അരിഞ്ഞു ഭക്ഷണത്തിന്റെ കൂടെ കഴിച്ചാൽ ക്രെസിറ്റിന്റെ ഗുണം കൂടുതലായി ലഭിക്കുന്നതാണ്.
സവാളയിൽ കൂടുതലായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ശരീര കോശങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്. ചർമത്തിൽ പാടുകൾ ഇല്ലാതാക്കാനും സവാളയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു. സവാളയിൽ സൽഫ്യൂറിക് സംയുക്തങ്ങൾ ധാരാളം ആയി അടങ്ങിയിട്ടുണ്ട്. ഇത് ബാക്റ്റീരിയ പ്രതിരോധിക്കാനും വളരെയേറെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ സവാളയിൽ ഉണ്ടാകുന്ന ഈ ഗ്ന്ഥത്തിന് കാരണം സൽഫ്യൂറിക് സംയുക്തങ്ങളാണ്. അമിതമായി സവാള കഴിക്കുകയാണെങ്കിൽ നമ്മുടെ ശ്വാസനത്തിന് ദുർഗന്ധം ഉണ്ടാകുന്നു. അതുപോലെതന്നെ വിയർപ്പ്നും ദുർഗന്ധം ഉണ്ടാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena