പ്രശസ്ത സിനിമ സീരിയൽ താരം അന്തരിച്ചു ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

സിനിമകളും സീരിയലുകളും കാണാത്തവർ ആരും തന്നെ ഉണ്ടാവില്ല. അടുത്ത കാലത്ത് നിരവധി സിനിമ സീരിയൽ താരങ്ങളാണ് ഈ ലോകത്തിൽ നിന്ന് വിട്ടു പിരിഞ്ഞിരിക്കുന്നത്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. സിനിമ സീരിയൽ രംഗത്തെ നടുക്കിക്കൊണ്ട് ഒരു നടിയുടെ മരണവാർത്തയാണ് ഇപ്പോൾ എത്തുന്നത്. പ്രശസ്ത സിനിമ നടി പ്രസന്ന സുരേന്ദ്രനാണ് അകാലത്തിൽ പൊലിഞ്ഞു പോയത്.

സിനിമ-സീരിയൽ രംഗത്തുള്ളവർ ബേബി എന്നാണ് നടിയെ വിളിച്ചിരുന്നത്. ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വനിതാ ചെയർപേഴ്സൺ ആയിരുന്നു പ്രസന്ന സുരേന്ദ്രൻ. നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മരിക്കുമ്പോൾ നടിക്ക് 63 വയസ്സായിരുന്നു പ്രായം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു നടി.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നടിക്ക് അനുശോചനം അർപ്പിച്ച് നിരവധി താരങ്ങളും രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും നിരവധി ആരാധകരാണ് നടിക്ക് അനുശോചനം അർപ്പിച്ചത്. സിനിമാലോകത്തിന് വന്ന തീരാനഷ്ടമാണെന്ന് പ്രമുഖർ പറയുന്നു. നടിയുടെ വേർപാടിൽ തീരാ ദുഃഖത്തിലാണ് സിനിമാലോകവും ആരാധകരും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *