വീട്ടമ്മമാർക്ക് വളരെയേറെ ഗുണകരമാകുന്ന ചില ടിപ്പുകൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. ഇനി നിങ്ങൾക്ക് വീട്ടിൽ തന്നെ ഈ കാര്യങ്ങൾ ചെയ്യാവുന്നതാണ്. ആദ്യത്തെ ടിപ്പ് നോക്കാം. നമ്മുടെ എല്ലാവരുടെ വീട്ടിലും പാത്രം കഴുകുന്ന സോപ്പ് ഉണ്ടാകും. ഇവിടെ ചെയ്യുന്നത് ആദ്യം തന്നെ ഈ സോപ്പ് എടുത്ത ശേഷം വെറുതെ ഗ്രേറ്ററിൽ ഇട്ട് ഗ്രേറ്റ് ചെയ്ത് എടുക്കുക. സോപ്പിന്റെ കാൽ ഭാഗം ഇങ്ങനെ ചെയ്തെടുക്കുക. കിച്ചണിൽ നിരവധി ഉപകാരപ്പെടുന്ന ഒരു കാര്യമാണിത്. ഈ ഒരു സോപ്പ് ഗ്രേറ്റ് ചെയ്ത് എടുത്ത ശേഷം ഇതിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക.
ഇത് ഗ്രേറ്റ് ചെയ്യാതെ ഒരു കഷണം കട്ടയാണ് ഇട്ടതെങ്കിൽ ഇതിലേക്ക് കുറെ സമയം വേണം വെള്ളവുമായി അലിഞ്ഞു കിട്ടാൻ. ഇങ്ങനെയാകുമ്പോൾ ഒരു സ്പൂൺ ഉപയോഗിച്ച് വെറുതെ ഇളക്കി കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ സോപ്പുവെള്ളവും കൂടി നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.
പിന്നീട് ഇത് ഒരു ഒഴിഞ്ഞ കുപ്പിയിലേക്ക് ഒഴിച്ചുകൊടുക്കുക. സാനിറ്റൈസർ ബോട്ടിൽ എടുത്താൽ മതിയാകും. ചെറിയ കുപ്പിയാണ് എടുക്കുന്നത്. പിന്നീട് ഇതു കൊണ്ടുള്ള ഉപയോഗം എന്തെല്ലാം ആണെന്ന് നോക്കാം. ബാത്റൂമിൽ എല്ലാ ഭാവുകവും ക്ലീൻ ചെയ്യാറുണ്ട്. എന്നാൽ ഇരിക്കുന്ന ഭാഗത്ത് നല്ല രീതിയിൽ മഞ്ഞ കറ ഉണ്ടാകാറുണ്ട് ഇത് മാറ്റിയെടുക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഇത് കളയാനായി പാത്രം കഴുകുന്ന സോപ്പിന്റെ വെള്ളം ഉപയോഗിച്ചാൽ മതി.
ഇതിനായി മറ്റ് ലിക്വിഡ് വാങ്ങേണ്ട ആവശ്യമില്ല. വെറുതെ പണം ചെലവാക്കേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഏതെങ്കിലും സ്ക്രമ്പർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ. Video credit : E&E Kitchen