ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യം പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി കാരണങ്ങളാൽ ശരീരത്തിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. നാം പലപ്പോഴും അതിന് കാരണങ്ങൾ അറിയാതെ പോവുകയാണ് പതിവ്. ഈ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി അതിനെ ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്.
നിരവധി ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഒട്ടു മിക്ക പ്രശ്നങ്ങളും ജീവിതശൈലി അസുഖങ്ങൾ മൂലമുണ്ടാകുന്നവായാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഹൃദയാഘാതം വൃക്കകളുടെ തകരാറുകൾ പക്ഷാഘാതം തുടങ്ങിയ നിരവധി രോഗങ്ങൾക്ക് രക്ത സമ്മർദ്ദം കൂടുന്നത് കാരണമാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഭക്ഷണക്രമത്തിൽ ചെറിയ മാറ്റം വരുത്തിയാൽ മതിയാകും. നമ്മുടെ ഭക്ഷണരീതിയിൽ ഉപ്പ് പൊതുവേ കുറച്ചു കൂടുതലാണ് ഉപയോഗിക്കുന്നത്.
ഉപ്പ് ഇട്ട് കഞ്ഞിയും കഞ്ഞിവെള്ളവു മുതൽ അച്ചാർ ഉപ്പുമാങ്ങ തുടങ്ങിയവ എല്ലാം നമ്മൾ അറിയാതെ തന്നെ രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുന്ന കാരണങ്ങളാണ്. ആരോഗ്യം നിലനിർത്താൻ ഉപ്പിന്റെ ഉപയോഗം ദിവസേന ആറ് ഗ്രാമിൽ താഴെയാക്കി കുറയ്ക്കണം എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. രക്തസമ്മർദ്ദം ഉള്ളവർ ഉപ്പിലിട്ട വിഭവങ്ങൾ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.
സസ്യ ഭക്ഷണം കഴിക്കുന്നവർക്ക് അമിതമായ രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പഴവർഗങ്ങളിലും പച്ചക്കറികളിലും ധാരാളമായി തുടങ്ങിയിട്ടുള്ള പൊട്ടാസ്യം അയല മത്തി കിളി മീൻ തുടങ്ങിയ മത്സ്യങ്ങളും നാടൻ ഭക്ഷണ ശീലങ്ങളും എല്ലാം തന്നെ രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളുള്ളവർ ഇത് ഒരു ശീലമാകുകയും ചെയുന്നത് നന്നായിരിക്കും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ. Video credit : Inside Malayalam