തീപിടിച്ച വീട്ടിൽനിന്ന് വീട്ടിലുള്ളവരെ രക്ഷിക്കാൻ ഈ തത്ത ചെയ്തത് കണ്ടോ

പക്ഷികളുടെയും മൃഗങ്ങളുടെയും നിരവധി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എല്ലാ വീഡിയോകളും കാണുവാൻ വളരെയേറെ കൗതുകം നിറഞ്ഞതായിരിക്കും. അത്തരത്തിൽ ഉള്ള വീഡിയോകൾ കൂടുതലും മൃഗങ്ങളുടേയും പക്ഷികളുടേയും നിഷ്കളങ്കത നിറഞ്ഞതും അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നതും ആയ സംഭവങ്ങൾ ആയിരിക്കും. അത്തരത്തിൽ തനിക്ക് ഒരു നേരം ഭക്ഷണം.

തന്നവരെ രക്ഷിക്കാൻ വേണ്ടി ഈ തത്ത ചെയ്ത സംഭവമാണ് ഇപ്പോൾ സമൂഹ ശ്രദ്ധ ഏറ്റുവാങ്ങുന്നത്. വീട്ടിൽ വളർത്തുന്ന മൃഗമായി കൊള്ളട്ടെ പക്ഷികളുമായി കൊള്ളട്ടെ അവർക്ക് തങ്ങളുടെ യജമാനനോടുള്ള സ്നേഹവും കരുതലും മനുഷ്യരേക്കാൾ കൂടുതലായിരിക്കും. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഓസ്ട്രേലിയയിലാണ് സംഭവം നടക്കുന്നത്.

കഴിഞ്ഞ ദിവസത്തിൽ ഉറക്കത്തിലായിരുന്ന വീട്ടിലെ ഗൃഹനാഥൻ തത്ത തുടർച്ചയായി തന്നെ വിളിച്ച് ബഹളം വെക്കുന്നത് കേട്ടാണ് ഉണർന്നത്. ഉണർന്നപ്പോൾ വീടിനകത്ത് നിറയെ പുക വരുന്നതാണ് അദ്ദേഹം കാണുന്നത്. ആദ്യം എന്താണ് സംഭവിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. പിന്നീട് സംഭവം തീപിടുത്തം ആണെന്ന് മനസ്സിലായി. എമർജൻസി നമ്പറിൽ വിളിച്ച് അതിനുശേഷം.

തത്തയെയും വീട്ടുകാരെയും അത്യാവശ്യ സാധനങ്ങളും എടുത്തു അദ്ദേഹം പുറത്ത് കടന്നു. തുടർന്ന് തീപടർന്ന് വീടുമുഴുവൻ കത്തി. തന്റെ തത്ത ഇല്ലായിരുന്നെങ്കിൽ അദ്ദേഹം മരിച്ചു പോയേനെ എന്നാണ് അദ്ദേഹം പറയുന്നത്. തത്ത രക്ഷപ്പെടുത്തിയ ഈ കുടുംബത്തിന്റെ കഥ വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധചെലുത്തി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *