ഇന്ന് ഇവിടെ ബ്രെഡ് ചിക്കൻ ഉപയോഗിച്ച് ഒരു അടിപൊളി റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. ഇതിനായി നാലു കഷണം ബ്രെഡ് എടുക്കുക. ഇത് ഒരു ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇത് നന്നായി ബ്ലെന്റ് ചെയ്തു എടുക്കുക. പിന്നീട് ഇതിന്റെ പൊടി കുറച്ചു മാറ്റി വെക്കുക. പിന്നീട് ബാക്കിയുള്ളത് ഒരു ബൗളിലേക്ക് മാറ്റിവയ്ക്കുക. പിന്നീട് ഒരു ചെറിയ സവാള നാലാക്കി ചെറുതാക്കി ഒരു ജാറിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് കുറച്ച് വെളുത്തുള്ളി കൂടി ചേർത്ത് കൊടുക്കുക.
ഒരു നാലോ അഞ്ചോ കഷ്ണം ചേർത്താൽ മതി. ഇതുകൂടി ബ്രെഡ് പൊടിയിലേക്ക് ചേർത്തു കൊടുക്കുക. പിന്നീട് എല്ല് ഇല്ലാത്ത ചിക്കന്റെ നാല് കഷ്ണം ഇട്ട് ഈ ജാറിൽ നന്നായി അടിച്ചെടുക്കുക. പച്ച മാംസം തന്നെ ഈ രീതിയിൽ ചെയ്തെടുക്കേണ്ടതാണ്. പിന്നീട് ഇതുകൂടി ആ ബൗളിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് കുരുമുളക് പൊടിച്ചതും ഉപ്പും കൂടി ചേർത്ത് കൊടുക്കുന്നു. പിന്നീട് ഇത് നല്ല രീതിയിൽ കുഴച്ചെടുക്കുക. ഇനി ചെറിയ ഒരു ഉരുള എടുക്കുക.
പിന്നീട് ഇത് കട്ടി കുറച്ച് കട്ട്ലേറ്റ് പരുവത്തിൽ ആക്കി എടുക്കുക. പിന്നീട് ഇതെല്ലാം തന്നെ ഈ രീതിയിൽ ചെയ്ത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. പിന്നീട് ഒരു ഓയിൽ ഒഴിച്ചുകൊടുക്കുക. ഇത് ഫ്രൈ ചെയ്യാൻ വേണ്ടിയാണ് ഈ കാര്യം ചെയ്യേണ്ടത്. പിന്നീട് കുറച്ചു കൂടി പണി ബാക്കിയുണ്ട്. ആദ്യമേ തന്നെ ബ്രെഡിന്റെ പൊടി മാറ്റിവെക്കണം. ഇതു കൂടി എടുക്കുക. അതിന്റെ കൂടെ തന്നെ കോഴി മുട്ട കൂടി അടിച്ചെടുക്കുക.
അതുപോലെതന്നെ ബ്രെഡിന്റെ കൂടെ മൈദ പൊടി എന്നിവ കൂടെ എടുത്തു വയ്ക്കുക. പിന്നീട് പരത്തി വെച്ചത് ഓരോന്ന് എടുക്കുക. ആദ്യം തന്നെ മുട്ടയിൽ മുക്കി എടുക്കുക. പിന്നീട് മൈദ മാവിലൊന്നു വെക്കുക. പിന്നീട് ബ്രെഡ് പൊടിയിലേക്ക് വയ്ക്കുക. പിന്നീട് ഇത് നല്ല രീതിയിൽ ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen