ഇതുവരെ ആരും അറിയാതെ ഒരു വ്യത്യസ്തമായ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് തന്നെ എണ്ണ ഒരു തരി പോലും ഇല്ലാതെ എങ്ങനെ മീൻ കറി തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. മീൻ ക്ലീൻ ആക്കി എടുക്കുക. ഈ മീൻ കറിയിലേക്ക് ചെറിയ കപ്പ് തേങ്ങ ചിരകിയത് എടുക്കുക. ഇത് ഒരു ചെറിയ മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.
പിന്നീട് ഇതിലേക്ക് മീൻ കറിക്ക് ആവശ്യമായ മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക. അതുപോലെതന്നെ ഇതിലേക്ക് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ വെണ്ണ പോലെ അരച്ചെടുക്കുക. പിന്നീട് ഒരു മൺ ചട്ടി എടുക്കുക. ഇതിലേക്ക് കുറച്ച് ചുവന്നുള്ളി ചെറുതായി കട്ട് ചെയ്ത് എടുത്തത് ആദ്യം തന്നെ ചേർത്ത് കൊടുക്കുക.
പിന്നീട് നാല് പച്ചമുളക് രണ്ടായി കീറിയെടുത്ത് ചേർത്തു കൊടുക്കുക. ഒരു വലിയ കഷണം ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്തു എല്ലാം കൂടി നല്ലപോലെ യോജിപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് ആദ്യം മിസ് ചെയ്തു വെച്ച അരപ്പ് ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക അതുപോലെതന്നെ കുടംപുളിയും ചേർത്തു കൊടുക്കുക. പിന്നീട് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് മീൻ കഷണങ്ങൾ ഇട്ടുകൊടുക്കാം. പിന്നീട് ഇത് പാകം ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : E&E Kitchen