കുടംപുളിയിലെ പ്രധാന ആരോഗ്യ ഗുണങ്ങൾ… ഇത് അറിയാതെ പോകല്ലേ… ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ…
ഇന്ന് പലരുടെയും വീടുകളിൽ കാണാൻ കഴിയും കുടംപുളി. കൂടുതൽ പേരും മീൻ കറികളിൽ ഉപയോഗിക്കാനാണ് കുടപുളി ഉപയോഗിക്കുന്നത്. എന്നാൽ ഇതിൽ അടങ്ങിയിട്ടുള്ള മറ്റ് ആരോഗ്യ ഗുണങ്ങളെ കുറിച്ചുള്ള അറിവ് എല്ലാവർക്കും ഇല്ല. പലപ്പോഴും കുടംപുളി വെറുതെ വീണ് പോകുന്ന അവസ്ഥയും കാണാൻ കഴിയും. ഇതിന്റെ പ്രധാനപ്പെട്ട ഔഷധഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഈ ഗുണങ്ങൾ അറിഞ്ഞാൽ പിന്നീട് ഇത് ആരും കളയില്ല. ഇതിൽനിന്ന് വേർതിരിച്ച് എടുക്കുന്ന പ്രകൃതിദത്ത ഘടകമാണ് ഹൈഡ്രോ സിട്രിക് ആസിഡ്. നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ അതിന്റെ വേഗത കൂട്ടാൻ ഉപയോഗിക്കുന്ന ഘടകമാണ് മുകളിൽ പറയുന്നത്.
ശരീരത്തിൽ രൂപപ്പെടുന്ന കൊഴുപ്പിനെ തടയുകയാണ് ഈ ആസിഡിന്റെ പ്രധാന ലക്ഷ്യം. ഇത് കുടംപുളിയിൽ ധാരാളമായി അടങ്ങിയത് കൊണ്ട് ഇത് തടി കുറയ്ക്കാൻ വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ട്. ഇതു കൂടാതെ കുടംപുളിയുടെ ഗുണം ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതുകൂടാതെ തലച്ചോറിലെ ഉന്മേഷ ധായനി ആയ ഹോർമോൺ സെറോ ടോൺ അളവ് ഉയർത്താൻ ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാനും കുടം പുളി സഹായിക്കുന്നുണ്ട്.
മുൻ ലോക സുന്ദരി ഐശ്വര്യ റായിയുടെ സൗന്ദര്യ രഹസ്യം കെട്ട് സെലിബ്രിറ്റികൾ നമ്മുടെ കുടംപുളിയുടെ പുറകെയാണ്. മരുന്ന് കുത്തക കമ്പനികൾ ഇതിന്റെ വിപണന സാധ്യതകൾ മനസ്സിലാക്കി ഇതിന്റെ ക്യാപ്സുൾ രൂപത്തിലും ഇത് മാർക്കറ്റിൽ എത്തിക്കുന്നുണ്ട്. സാധാരണ ഇതിന്റെ ഗുണം ഏറ്റവും അധികം മനസ്സിലാക്കിയിട്ടുള്ളത് യൂറോപ്യൻസ് ആണ്. ഇത്തരത്തിലുള്ള ക്യാപ്സുളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള വരാണ്.
മരപ്പൊളി പിണം പൊളി വടക്കൻ പുളി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കുടംപുളി സസ്യ കുടുംബത്തിൽ പെടുന്ന ഒന്നാണ്. കുടംപുളി പൂക്കൾ സാധാരണ മഞ്ഞ കലർന്ന വെള്ള നിറത്തിലാണ് കാണുന്നത്. ഇത് പൂക്കുന്നത് ഡിസംബർ മാർച്ച് മാസങ്ങളിലാണ്. ജൂലൈ മാസങ്ങളിൽ കായ്കൾ പഴുക്കുന്നത് വഴി ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിൽ ആകുന്നതാണ്. കുടം പുളിയുടെ തോട് തന്നെയാണ് പ്രധാന ഉപയോഗഭാഗം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : MALAYALAM TASTY WORLD