നമ്മുടെ നാട്ടിൽ നമ്മുടെ വീട്ടിലുള്ള പല സസ്യങ്ങളുടെ ആരോഗ്യഗുണങ്ങൾ നമ്മൾ അറിയാതെ പോകാറുണ്ട്. പണ്ടുമുതൽ തന്നെ മുതിർന്നവർ പറഞ്ഞുവരുന്ന പല കാര്യങ്ങളും ഇന്നത്തെ തലമുറയ്ക്ക് വിലയില്ലാതെ പോയി. അതുകൊണ്ടുതന്നെ ഇത്തരത്തിൽ വിലയുള്ള അറിവുകളും നമ്മളിൽ പലരും ശ്രദ്ധിക്കാതെ പോയിട്ടുണ്ട്. അത്തരത്തിലുള്ള ചില നാട്ടറിവുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുകാലത്ത് കശുമാങ്ങ പെറുക്കാൻ പോകുന്നവരും കഴിക്കുന്നവരും നിരവധിയാണ്. എന്നാൽ ഇന്നത്തെ കാലത്ത് വെറുതെ വീണ് പോകുന്ന അവസ്ഥയാണ് കാണാൻ കഴിയുക.
എന്നാൽ ഇനിയെങ്കിലും ഇത് പാഴാക്കല്ലേ. ഇത് കൃഷി ചെയ്യുന്ന ഭാഗത്തു കശുവണ്ടിയെടുത്ത ശേഷം കശു മാമ്പഴം വെറുതെ കളയുകയാണ് പതിവ്. ഇതിന് പലപ്പോഴും വില കൽപ്പിക്കാറില്ല. എന്നാൽ ഇതിന്റെ പോഷക മൂല്യ ഔഷധഗുണങ്ങളും മനസ്സിലാക്കിയാൽ ആരും തന്നെ ഈ പഴം പാഴാക്കിയില്ല എന്നാണ് വാസ്തവം. ഒരു നാരങ്ങയിലുള്ളതിനേക്കാൾ അഞ്ച് ഇരട്ടി ജീവകം സി ഇതിൽ അടങ്ങിയിട്ടുണ്ട്. കശുമാമ്പഴം നീര് ഛർദി അതിസാരം കുട്ടികൾക്ക് ഉണ്ടാകുന്ന വയറിളക്കം എന്നിവയ്ക്ക് ഔഷധമാണ് ഇത്.
ഉദര ക്രമി നശിപ്പിക്കാനും അർശസിനെ പരിഹാരം കാണാനും ഇതിന് കഴിയുന്നതാണ്. കശുമാങ്ങ പലരു മിഷ്ടപ്പെടാത്തത് ഇതിൽ അടങ്ങിയിട്ടുള്ള ടാണിന് എന്ന പദാർത്ഥത്തിന്റെ സാന്നിധ്യം മൂലമാണ്. എന്നാൽ ഒരു ലിറ്റർ കശു മാങ്ങ ചാറിൽ ഒരൻസ് കഞ്ഞിവെള്ളം ചേർത്ത് വെച്ചാൽ ഈ ച്ചവർക്കു മാറ്റിവയ്ക്കാൻ സാധിക്കുന്നതാണ്. ചവർപ്പ് മാറ്റിയ ചാർ ഉപയോഗിച്ച് ജൂസ് സിറപ്പ് ജാം ചട്ണി വിനാഗിരി കാൻഡി എന്നിവയെല്ലാം ഉണ്ടാക്കുകയും ചെയ്യാവുന്നതാണ്. മാംസ്യം കാൽസ്യം കൊഴുപ്പ് അന്നജം ഫോസ്‌ഫെരസ് ഇരുമ്പ് ജീവകം ബി എന്നിവ കശുമാങ്ങയിൽ അടങ്ങിയിട്ടുണ്ട്.
100 ഗ്രാം കശുമാങ്ങയിൽ 200 മില്ലിഗ്രാം ജീവകം സി യും കശുവണ്ടി പരിപ്പ് ആണെങ്കിൽ രുചിയിലും ഗുണത്തിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അതിവിശിഷ്ടമായ ഉൽപ്പന്നം കൂടിയാണ്. കശുവണ്ടി പരിപ്പ് 47% കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. എങ്കിലും ഇത് സസ്യത്തിന്റെ കൊഴുപ്പ് ആയതിനാൽ തന്നെ രക്തത്തിൽ കൊളസ്ട്രോൾ വർധിപ്പിക്കില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : MALAYALAM TASTY WORLD