പ്രമേഹം കാണിക്കുന്ന അപകടകരമായ ലക്ഷണങ്ങൾ… ഈ ലക്ഷണങ്ങളെ പറ്റി അറിയാമോ..!!

ഈ ആധുനിക കാലത്ത് വളരെയധികം കണ്ടുവരുന്ന ഒരു പ്രശ്നമാണ് പ്രമേഹം എന്ന അസുഖം. ഇത് വളരെയധികം കണ്ടുവരുന്ന അവസ്ഥയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ പ്രായമാകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും ഇത്തരം പ്രശ്നങ്ങൾ വളരെയധികം നേരത്തെ തന്നെ കണ്ടുവരുന്ന അവസ്ഥയാണ്. പലപ്പോഴും ഇത് ഇന്നത്തെ ജീവിതശൈലിയും വ്യായാമരീതിയുമായി ബന്ധപ്പെട്ട് ആണെങ്കിൽ കൂടി ഇത്തരം പ്രശ്നങ്ങൾ നേരത്തെ തന്നെ ചികിത്സിക്കാതിരിക്കുന്നത് നേരത്തെ തന്നെ കണ്ടെത്താതെ പോകുന്നതുമാണ് അസുഖം കൂടുതൽ കോംപ്ലിക്കേഷൻ ആക്കാൻ കാരണമാകുന്നത്. പ്രാചീന കാലം മുതൽ മനുഷ്യ ശരീരത്തിൽ കണ്ടുവരുന്ന ഒരു രോഗമാണ് പ്രമേഹം. ആയുർവേദ ഗ്രന്ഥങ്ങളിൽ മധുമേഹം എന്നാണ് ഈ അസുഖത്തെ വിളിച്ചിരുന്നത്. രോഗിയുടെ മൂത്രത്തിൽ തേൻ പോലുള്ള ഏതോ പദാർത്ഥം ഉണ്ട് എന്ന ധാരണയിലാണ് ഈ രോഗത്തിന് ഈ പേര് വരാനുള്ള കാരണം.

സാധാരണ രീതിയിൽ പ്രായപൂർത്തിയായ ആളുകളിൽ കൂടുതലായി കണ്ടുവരുന്ന ഈ പ്രശ്നം സ്ത്രീയെ പുരുഷനെയും ഏകദേശം ഒരുപോലെ തന്നെ ബാധിക്കുന്ന ഒന്നാണ്. ശക്തമായ പാരമ്പര്യ സ്വഭാവം ഈ രോഗത്തിന്റെ പ്രത്യേകതയാണ്. 20 വയസ് കഴിഞ്ഞ ആളുകളിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ ആളുകൾക്ക് പ്രമേഹ രോഗബാധ ഉണ്ടാകാം എന്ന് കണക്കാക്കിയിരുന്നു. അതായത് കേരളത്തിലെ ആറു ലക്ഷത്തിന് ₹10 ലക്ഷത്തിനും ഇടയ്ക്ക് പ്രമേഹരോഗികൾ ഉണ്ട് എന്നാണ് കാണാൻ കഴിയും. എന്താണ് പ്രമേഹം എന്ന് നോക്കാം. രക്തത്തിൽ ഗ്ലൂക്കോസ് അളവ് ക്രമാതീതമായി വർദ്ധിക്കുകയാണ് പ്രമേഹ രോഗത്തിന്റെ ആദ്യത്തെ പ്രധാനമായ ലക്ഷണം. ഗ്ലൂക്കോസ് അളവ് ഒരു പരിധിയിൽ കൂടുതൽ ആകുമ്പോൾ അത് മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു.

മൂത്രത്തിൽ പഞ്ചസാര ഉണ്ടോ എന്ന് നോക്കി പ്രമേഹരോഗം കണ്ടുപിടിക്കുന്നതിന്റെ കാരണം ഇതാണ്. രോഗം മൂർച്ചി ക്കുമ്പോൾ അതിയായ ദാഹം അധികമായി വിശപ്പ് അകാരണമായ ക്ഷീണം പെട്ടെന്ന് ശരീരഭാരം കുറയ്ക്കാം അതുപോലെതന്നെ തുടരെ തുടരെ മൂത്രം ഒഴിക്കാനുള്ള തോന്നൽ തുടങ്ങിയ ലക്ഷണങ്ങൾ സാധാരണമായി കണ്ടുവരുന്നുണ്ട്. പലപ്പോഴും പ്രമേഹരോഗം കണ്ടുപിടിക്കുന്നതും തികച്ചും യാദൃശ്ചികമായാണ്. മറ്റ് എന്തെങ്കിലും അസുഖമായി ചെല്ലുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് നിർണയം ആവശ്യപ്പെടുമ്പോഴാണ് രോഗം കണ്ടെത്തുന്നത്. കയ്യിലും കാലിലും ഉണ്ടാകുന്ന നിസ്സാരമായ വ്രണങ്ങൾ പോലും കരിയാൻ താമസം എടുക്കുന്നത്. അതുപോലെതന്നെ പെട്ടെന്ന് കാഴ്ച ശക്തി കുറയുന്നത്. ഇത് കൂടാതെ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക.

അകാരണമായ ക്ഷീണം തോന്നുക എന്നിവയെല്ലാം തന്നെ ഈ രോഗത്തിന്റെ ലക്ഷണമാണ്. പ്രമേഹം എത്ര തരം മാണ് എന്ന് നോക്കാം. പ്രധാനമായും രണ്ട് തരത്തിലാണ് ഇവ കാണാൻ കഴിയുക. പ്രമേഹം എങ്ങനെ ഉണ്ടാകുന്നു എന്ന് നോക്കാം. രക്തത്തിൽ ഗ്ലൂക്കോസ് അളവ് വർദ്ധിക്കുകയാണ് ലക്ഷണം എന്ന് അറിയാം. ശരീരത്തിലെ എല്ലാ അവയവങ്ങളിലും കോടിക്കണക്കിന് കോശങ്ങളിലേക്ക് ഗ്ലൂക്കോസ് കടന്നുചെല്ലണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണ്. ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന കോശങ്ങൾ നശിച്ചു കഴിഞ്ഞാൽ രക്തത്തിൽ ഇൻസുലിൻ അളവ് കുറയുകയും ഗ്ലൂക്കോസ് വർദ്ധിക്കുകയും ചെയ്യുന്നു. ഗ്ലൂക്കോസ് രക്തത്തിൽ അധികമാകുമ്പോൾ അത് മൂത്രത്തിലൂടെ പുറത്തേക്ക് പോവുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena