ഇന്ന് ഇവിടെ ചില കിച്ചൻ ടിപ്പുകൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് നോക്കാം. എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ മീൻ വാങ്ങി കഴിയുമ്പോൾ അത് ഫ്രൈ ചെയ്യുമ്പോൾ ഒരു രുചി ഉണ്ടാകണമെന്നില്ല. നല്ല ടേസ്റ്റ് ഉണ്ടാകാനായി ഒരു എളുപ്പ വിദ്യ പറയാം. മീൻ ആദ്യം തന്നെ ഉപ്പും മഞ്ഞൾ മുളകും എല്ലാം പുരട്ടി വെക്കുക.
പിന്നീട് ഒരു മിക്സിയുടെ ജാർ എടുക്കുക. അതിലേക്ക് കുറച്ചു കറിവേപ്പിലയും അതുപോലെ തന്നെ പച്ചമുളക് കീറിയിട്ടു ഇട്ട് കൊടുക്കുക. പിന്നീട് ഇതിൽ വെള്ളം ഒഴിക്കാതെ നന്നായി ചതച്ചെടുക്കുക. പേസ്റ്റ് പോലെ ആക്കേണ്ട. പിന്നീട് ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഇത് ചൂടായി വരുമ്പോൾ മിക്സിയിൽ ചതച്ചെടുത്ത് കൂട്ട് ഇതിലേക്ക് ചേർത്തു കൊടുക്കുക. പിന്നീട് മീൻ വറുത്തെടുക്കാവുന്നതാണ്.
ഇനി നമുക്ക് അടുത്ത ടിപ്പ് പരിചയപ്പെടാം. ചില സമയങ്ങളിൽ ബാത്റൂമുകളിൽ ചില സ്മെല്ല് ഉണ്ടാകും. ഈ സ്മെല്ല് പോകാൻ ഒരു ട്രിക്ക് ചെയ്യാം. ഇതിനായി പ്രത്യേകിച്ച് ചിലവ് ഇല്ല. ഇതിനായി മറ്റൊരു ലോഷൻ വാങ്ങേണ്ട ആവശ്യമില്ല. വീട്ടിലുള്ള ഏതെങ്കിലും ക്ലീനിങ് ലോഷൻ മതി.
ആദ്യം തന്നെ പ്ലാസ്റ്റിക് ബോട്ടിൽ എടുക്കുക. ഇതിന്റെ മോഡിയിൽ ചെറുതായി ചെറിയ ഹോളുകൾ ഇട്ട് കൊടുക്കുക. പിന്നീട് ലോഷൻ ഇതിലേക്ക് ഒഴിച്ച് ആവശ്യാനുസരണം ഇത് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : E&E Kitchen