മലയാളികളുടെ ഇഷ്ടഭഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഏത്തപ്പഴം. പല പരിപാടികളിലും ഏത്തപ്പഴത്തിന് ഡിമാൻഡ് കൂടുതലാണ്. ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള ആരോഗ്യഗുണങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നേന്ത്രപ്പഴം വാഴപ്പഴം എന്നൊക്കെ പല പേരുകളിൽ നാം ഏത്തപ്പഴത്തെ വിളിക്കാറുണ്ട്. പല പേരുകൾ ഉള്ളതുകൊണ്ട് തന്നെ ഇതിന്റെ സവിശേഷതകളും നിരവധിയാണ്. നമുക്ക് സുലഭമായി ലഭിക്കുന്ന ഒന്നാണ് നേന്ത്രപ്പഴം. ദിവസവും ഏത്തപ്പഴം കഴിച്ചാൽ വൈദ്യന്റെ ആവശ്യമില്ല എന്ന പഴംമൊഴിയിൽ തന്നെ പഴത്തിന്റെ ഗുണങ്ങളും സവിശേഷതയും അടങ്ങിയിട്ടുണ്ട്.
ഒട്ടുമിക്ക വീടുകളിലും പ്രഭാതഭക്ഷണത്തിന്റെ ഭാഗം കൂടിയാണ് ഇത്. ധാരാളം ആന്റി ഓക്സിഡന്റുകളും അതുപോലെ തന്നെ ഫൈബറുകളും മറ്റ് നിരവധി പോഷകഘടകങ്ങളും അടങ്ങിയതാണ് ഏത്തപ്പഴം പച്ച ഏത്തക്കായയെക്കാൾ കുറച്ച് പഴുത്തതാണ് നല്ലത്. പഴുത്ത ഏത്തക്കയിലാണ് കൂടുതൽ പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ളത്. പ്രതിരോധശേഷി കൂട്ടാനും രക്തസമർതം കുറയ്ക്കാനും ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ സഹായിക്കുന്നുണ്ട്. ദിവസേന ഏത്തപഴം കഴിക്കുന്നവർക്ക് അൾസർ പോലുള്ള അസുഖങ്ങൾ വരുന്നത് കുറവാണ്.
പഴുത്തു പുഴുങ്ങിയും നെയ് ചേർത്ത് വേവിച്ച പഴംനുറുക്ക് ആക്കിയുമെല്ലാം പച്ചക്കായ ആണെങ്കിൽ തോരൻ ആക്കിയും എല്ലാം ഉപയോഗിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് മികച്ച ഫലമാണ് നൽകുന്നത്. കറുത്ത് തൊലിയോട് കൂടിയായ ഏത്തപ്പഴം ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ഒന്നുകൂടിയാണ്. ഇത് കേടായി എന്ന് കരുതി കളയേണ്ട ആവശ്യമില്ല. ഇതിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാനായി ശ്രമിക്കുന്നവർക്ക് അധികം പാകം ആകാത്ത എടത്തരം പഴുപ്പുള്ള ഏത്ത പഴം ആണ് നല്ലത്. ഇതിൽ വൈറ്റമിൻ ബി സിക്സ് ധാരാളമായി കാണാൻ കഴിയും.
ടൈപ് ട്ടു പ്രമേഹം വരുന്നത് തടയാൻ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ പച്ച ഏത്തക്കായ ചെറുപയർ പുഴുങ്ങി പ്രാതലിനെ കഴിക്കുന്നത് പ്രമേഹത്തിന് വളരെ നല്ലതാണ്. ഇത് രക്തത്തിലേക്ക് ഗ്ലൂക്കോസ് മെല്ലെ മാത്രമേ കടത്തിവിടുന്നുള്ളൂ. അതുകൊണ്ടുതന്നെ പെട്ടെന്ന് ഷുഗർ കൂടുന്നില്ല. ഇത് പ്രമേഹ രോഗത്തിന് ഒരു ഭീഷണിയായി കാണാറില്ല. ആർക്കും കഴിക്കാവുന്ന മികച്ച ഒരു പ്രാതൽ കൂടിയാണിത്. തടി കുറയ്ക്കാനും പെട്ടെന്ന് വിശപ്പ് വരാതിരിക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U