ഒരു കിടിലനു ഹോം റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന രണ്ട് കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് എന്താണെന്ന് നോക്കാം. നമ്മുടെ വീട്ടിലെ ഇഡലി മാവ് അല്ലെങ്കിൽ ദോശ മാവ് തയ്യാറാക്കുമ്പോൾ ചില സമയത്ത് ഇഡലി ആണെങ്കിലും ദോശ ആണെങ്കിലും കല്ലുപോലെ ഇരിക്കാറുണ്ട്. നമ്മൾ അടിച്ചിരിക്കുന്ന ആ മാവ് നല്ല പതഞ്ഞു കിട്ടുകയുമില്ല. നല്ല ഹാർഡ് ആയിരിക്കുകയും ചെയ്യും. ഇത് എങ്ങനെ മാറ്റിയെടുക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇവിടെ ഉഴുന്നും അരിയും വെള്ളത്തിൽ കുതിർത്തി എടുത്തിട്ടുണ്ട് ഇത് നന്നായി കഴുകിയെടുക്കുക. പിന്നീട് കുതിർത്തിയെടുത്ത് വെള്ളം കളയുക. പിന്നീട് മിക്സിയുടെ ജാറിലേക്ക് കുറച്ച് ഉഴുന്ന് ഇടുക. ഇതിലേക്ക് അഞ്ച് ആറ് ഐസ് ക്യൂബ് ഇട്ട് കൊടുക്കുക. പിന്നീട് കുറച്ചു വെള്ളം കൂടി ചേർത്ത് നല്ല രീതിയിൽ അടിച്ചെടുക്കുക. പിന്നീട് കുതിർത്തെടുത്ത അരിയും ഉഴുന്നും അരമണിക്കൂർ ഫ്രീസറിൽ വെക്കുക. താഴെ ഫ്രിഡ്ജിലാണ് വെക്കുന്നത് എങ്കിൽ ഒരു രണ്ടുമണിക്കൂറെങ്കിലും വെച്ച് നന്നായി തണുപ്പിച്ച് എടുക്കുക.
പിന്നീട് ഇത് മിക്സി ജാറിൽ അടിച്ചെടുക്കുക. തണുത്ത വെള്ളം ഒഴിക്കാതെ നേരെ മാവ് കുതിർത്തിയെടുത്ത ശേഷം വെള്ളം ഒഴിച്ച് അടിച്ച് അടിക്കുകയാണെങ്കിൽ ജാറ് നല്ല രീതിയിൽ ഹീറ്റ് ആകുന്നതാണ്. നമ്മൾ അരച്ചെടുക്കുന്ന മാവിനെ ചൂട് ഉണ്ടാവുന്നതാണ്. ചൂട് ഉണ്ടാവുന്നതുകൊണ്ടാണ് ഇതു പതഞ്ഞു പൊങ്ങി വരാത്തത്. എത്ര മണിക്കൂർ ഇത് പൊങ്ങാനായി വച്ചാലും ശരിയായ രീതിയിൽ ഇത് കിട്ടില്ല.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണിത്. അരിയും ഉഴുന്നും കുറച്ച് ചോറും കൂടി നന്നായി അടിച്ചെടുത്ത് മിക്സ് ചെയ്ത് എടുക്കുക. ഇത് രാത്രി കലക്കി വെച്ചാൽ പിറ്റേദിവസം രാവിലെ നേരം വെളുക്കുമ്പോൾ മാവ് നല്ല പോലെ പതഞ്ഞു പൊങ്ങി വരുന്നതാണ്. ഇങ്ങനെ ചെയ്താൽ ദോശ നല്ല ക്രിസ്പി ആയിട്ടും അത് പോലെ തന്നെ ഇടലി ഉണ്ടാകുമ്പോൾ നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen