ശരീരത്തിൽ ഉണ്ടാകുന്ന ഒരു ജീവിതശൈലി അസുഖമാണ് സ്ട്രോക്ക്. ഇത് ജീവിതത്തിൽ വന്നു കഴിഞ്ഞാൽ പിന്നീട് കുടുംബം തന്നെ തകർന്നു പോകുന്ന അവസ്ഥയിലാണ് കാണാൻ കഴിയുക. സ്ട്രോക്ക് എന്ന് പറയുന്നത് പെട്ടെന്ന് ഉണ്ടാകുന്ന മുഖം ഒരുഭാഗത്ത് കൊടി പോകാം കയ്യിലെ ബലക്കുറവ് ഉണ്ടാവുക കാലിന് ബല കുറവുണ്ടാകാം സംസാരിക്കാൻ കഴിയാതെ വരിക.
സംസാരിക്കുന്നത് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥഎന്നിവ കണ്ട് വരാറുണ്ട്. ഇത് രണ്ട് തരത്തിൽ കണ്ടുവരാം. രക്തയോട്ടം കുറയുന്നതു മൂലം ഉണ്ടാകുന്ന സ്ട്രോക്ക് അതുപോലെതന്നെ ഉള്ളിലെ ബ്ലീഡിങ് ഉണ്ടാകുന്നത് മൂലം ഉണ്ടാകുന്ന സ്ട്രോക്കും കണ്ടുവരുന്നുണ്ട്. നൂറിൽ 98% പേർക്കും സ്ട്രോക് മരുന്ന് കിട്ടുന്നില്ല.
മനസ്സിലാക്കേണ്ടത് ഓരോ മിനിറ്റും ഈ രോഗിക്ക് വളരെയേറെ പ്രധാനപ്പെട്ടത് ആണ്. ഒരു മിനിറ്റ് സ്ട്രോക്ക് ചികിത്സ വൈകും തോറും രോഗിയുടെ ആയുസ്സ് കുറയ്ക്കുകയാണ് ചെയ്യുന്നത്. ചിലരിൽ സോഡിയം കുറഞ്ഞാലും ഷുഗർ കുറഞ്ഞാലും ബിപി കുറഞ്ഞാലും അപസ്മാരം പ്രശ്നങ്ങളുടെ ഭാഗമായി ഇത്തരം ലക്ഷണങ്ങൾ കാണിക്കാറുണ്ട്.
എങ്കിലും ഇത്തരം പ്രശ്നങ്ങൾ കാണിക്കുകയാണ് എങ്കിൽ ഈ ആളെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കേണ്ടത് അത്യാവശ്യമാണ്. സ്ട്രോക്ക് ആണ് പ്രശ്നം എന്ന് മനസ്സിലാക്കിയാൽ ഉടനെ തന്നെ അത് അലിയിക്കാനുള്ള മരുന്ന് കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr