ഇരുമ്പൻപുളിയുടെ ആരോഗ്യഗുണങ്ങൾ..!! ഈ ഗുണങ്ങളൊന്നും അറിയാതെ പോകല്ലേ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഇരുമ്പൻപുളി. ആരോഗ്യഗുണങ്ങൾ ഇരുമ്പൻ പുളിയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള ആരോഗ്യഗുണങ്ങളെപ്പറ്റി കൃത്യമായ ധാരണ ഉണ്ടാകണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇരുമ്പൻപുളിയുടെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് ഇരുമ്പൻപുളി.

ഇരുമ്പൻപുളി ഓർക്കാ പുളി പുളിഞ്ചിക്ക ചെമ്മീൻ പുളി എന്നീ പേരുകളിൽ അറിയപ്പെടുന്നുണ്ട്. സാധാരണയായി ഇവ അൽപ്പം ഉയരം വന്നാൽ ശാഖകൾ ആയി പിരിയുകയും വിസ്താരത്തിൽ പടർന്നു വരികയും ചെയ്യുന്നു. ഈ സസ്യത്തിന്റെ കായ പച്ചക്കറിയായി ഉപയോഗിക്കുന്ന ഒന്നാണ്. ഇതിന്റെ തടിയിൽ കുലകളായി തിങ്ങിനിറഞ്ഞു നിൽക്കുന്ന ഫലങ്ങൾ കൂടുതലായി കാണാൻ കഴിയും. തെക്കൻ കേരളത്തിൽ ഉടൻ പൊളിക്കും വാളാൻ പുളിക്കും പകരം ആയി മീൻകറിയിലും ഈ കായകൾ പച്ചക്ക് അച്ചാർ ഇടാനും ഉപയോഗിക്കുന്ന ഒന്നാണ്.

ഈ പുളിയിൽ ഔഷധഗുണങ്ങൾ ഉള്ളത് ഇലയിലും കായ്കളിലും ആണ്. തൊലി പ്പുറത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ നിർവീക്കം തടിപ്പ് വാതം മുണ്ടിനീരി വിഷ ജന്തുക്കളുടെ കടിമൂലം ഉണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകൾ അരച്ച് കുഴമ്പ് രൂപത്തിലാക്കി തേക്കുന്നതിന് ഉപയോഗിക്കുന്ന ഒന്നാണ്. ഇതിന്റെ കായകൾക്ക് പുളിരസമാണ് കാണാൻ കഴിയുക. അതുകൊണ്ടുതന്നെ തുണികളിൽ ഉണ്ടാകുന്ന തുരുമ്പ് പോലുള്ള കറകൾ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.

കൂടാതെ പിച്ചള പാത്രങ്ങളിൽ ക്ലാവ് പിടിക്കുന്ന പ്രശ്നങ്ങൾ കളയാനായി ഇത് ഉപയോഗിക്കുന്നുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാനും ഇലുമ്പി പുളി കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നുണ്ട്. ഇതിന്റെ നീര് കൂടിയ അളവിൽ കഴിക്കുമ്പോൾ ഇതിൽ വലിയ രീതിയിൽ അടങ്ങിയിട്ടുള്ള ഓസലിക് ആസിഡ് വൃക്കയിലടിയുകയും വൃക്ക തകരാറിൽ ആവുകയും ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD