വീട്ടിൽ രാവിലെ കറി വെക്കുന്ന സമയത്ത് തേങ്ങ അരച്ച കറിയാണെങ്കിൽ ഒരുവിധം എല്ലാ വീട്ടമ്മമാരും ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് തേങ്ങ ചിരാകാനുള്ള ബുദ്ധിമുട്ട്. ഇത് എങ്ങനെ ചിരകി എടുക്കാം എന്ന് ചിന്തിക്കുന്നവരാണ് ഒട്ടുമിക്ക വരും. ഇനി തേങ്ങ ചിരകാൻ നിങ്ങളെ സഹായിക്കുന്ന ഒരു കിടിലൻ മാർഗം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ എല്ലാവരും ചിരവ ഉപയോഗിച്ച് ചിരകി എടുക്കുകയാണ് പതിവ്.
എന്നാൽ ഇനി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം. നാളികേരം പൊളിച്ച ശേഷം പിന്നീട് ഇത് ഇഡ്ഡലി പാത്രത്തിൽ വച്ച ശേഷം ആവി കയറ്റി എടുക്കുക. ഒരു നാളികേരം മാത്രം ഇങ്ങനെ ചെയ്യുന്നതിനേക്കാൾ നല്ലത് മൂന്നോ നാലു നാളികേരം ഒരുമിച്ച് ചെയ്യുന്നതാണ്. കൂടുതൽ ഈ രീതിയിൽ ചെയ്തു ഫ്രിഡ്ജിൽ എടുത്തു വെക്കുകയാണ് വളരെയേറെ ഗുണം ചെയ്യുന്നത്.
ഇങ്ങനെ ആവി കയറ്റിയ ശേഷം ഫ്രിഡ്ജിൽ എടുത്ത് വെച്ചാലും കേട് വരികയും ചെയ്യില്ല. വളരെയേറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ഇനി തേങ്ങ ചിരകിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു 8 മിനിറ്റ് നന്നായി ആവി കയറ്റി ഇറക്കിയ ശേഷം നാളികേരം എടുത്തു മാറ്റി വയ്ക്കാവുന്നതാണ്.
പിന്നീട് ഇത് ചൂടാറിയ ശേഷം ഇത് കത്തി ഉപയോഗിച്ച് ആ ചിരട്ടയിൽ നിന്ന് അടർത്തിയെടുക്കാവുന്നതാണ്. പിന്നീട് ഇത് നന്നായി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. പിന്നീട് മിക്സിയിലിട്ട് വെറുതെ ഒന്ന് കറക്കിയെടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ നാളികേരം ചിരകിയത് പോലെ തന്നെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :Mia kitchen