പഴം കൊണ്ട് ഇങ്ങനെ ഒരു കാര്യം ചെയ്തു നോക്കിയിട്ടുണ്ടോ..!! ഇതൊന്നും നിങ്ങൾ ചെയ്തു കാണില്ല… ഒരു പ്രാവശ്യം എങ്കിലും ചെയ്തു നോക്കണം…

വളരെ എളുപ്പം ചെയ്യാവുന്ന ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ കുട്ടികൾക്ക് വളരെ വേഗത്തിൽ തയാറക്കി കൊടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഒരു കേക്ക് ആണ് ഇത്. ഒരു പാനിലേക്ക് ബാറ്റർ ഒഴിച്ചുകൊടുത്താൽ ഇത് തയ്യാറാക്കാവുന്നതാണ്. വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ചു തയ്യാറാക്കാവുന്നതാണ് ഇത്. റോബസ്ററ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

റോബസ്റ്റ് തന്നെ വേണമെന്നില്ല ഇഷ്ടമുള്ള ഏത് പഴം വേണമെങ്കിലും തയ്യാറാക്കാനായി എടുക്കാവുന്നതാണ്. പഴം എടുക്കുമ്പോൾ നന്നായി പഴുത്ത പഴം തന്നെ എടുക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ എങ്ങനെ കേക്ക് തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്കുള്ള മിക്സിങ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.


ആദ്യം തന്നെ ഒരു ബൗൾ എടുക്കുക അതിലേക്ക് ഒരു മുട്ട ചേർക്കുക. പിന്നീട് ഇതിലേക് ആവശ്യമുള്ള പഞ്ചസാരയാണ്. പിന്നീട് ഇതിലേക്ക് പഴം കൂടി ചേർക്കുക. ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഓയിൽ നാലു ടേബിൾസ്പൂൺ ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക.

പിന്നീട് 250 എംൽ മൈദ പൊടി ചേർക്കുക. പിന്നീട് ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്തുകൊടുക്കുക. രണ്ടു നുള്ള് ഉപ്പ് ഒന്നര ടേബിൾസ്പൂൺ കൊക്കോ പൗഡർ എന്നിവ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് അര കപ്പ് പാല് കൂടി ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്ത വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന റെസിപിയാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : Mia kitchen

Leave a Reply

Your email address will not be published. Required fields are marked *