ഇനി നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ പഞ്ഞി പോലെയുള്ള സോഫ്റ്റ് അപ്പം… തേങ്ങ ചേർക്കേണ്ട അരി അരയ്ക്കേണ്ട ഇങ്ങനെ ചെയ്താൽ മതി…

ഒരു കിടിലൻ ഹോം റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. സാധാരണ ഉണ്ടാക്കുന്ന വെള്ളപത്തിൽ നിന്ന് കുറച്ചു വ്യത്യസ്തമായി തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ തേങ്ങ ചേർക്കാതെ തന്നെ തയ്യാറാക്കാവുന്നതാണ്. അതുപോലെ തന്നെ നാളികേര വെള്ളവും ചേർക്കാതെ അരി അരയ്ക്കാതെ എങ്ങനെ സോഫ്റ്റ് ആയി അപ്പം തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

നാളികേരം ചേർത്ത് ഉണ്ടാക്കാൻ താല്പര്യമില്ലാത്തവർക്കും അതുപോലെ തന്നെ നാളികേരം കിട്ടാൻ ബുദ്ധിമുട്ടുള്ളവർക്കും പറ്റിയ പെർഫെക്റ്റ് ആയിട്ടുള്ള റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല സോഫ്റ്റ് പെർഫെക്റ്റ് പാലപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ മിക്സിയുടെ ജാർ എടുക്കുക. ഇതിലേക്ക് ഒരു കപ്പ് ചോറ് ചേർത്ത് കൊടുക്കുക. സാധാരണ പച്ചരി ചോറ് ആണ് ഇതിലേക്ക് ചേർക്കേണ്ടത്.

പിന്നീട് ഇതിലേക്ക് കാൽകപ്പ് വെള്ളം ചേർത്ത് നന്നായി തന്നെ അരച്ചെടുക്കുക. ഇത് നന്നായി തന്നെ അരച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ഈസ്റ്റ് ആണ് ചേർത്ത് കൊടുക്കേണ്ടത്. ഇൻസ്റ്റന്റ് ഈസ്റ്റ് അര ടീസ്പൂൺ ചേർക്കുക. പിന്നീട് ഇതിലേക്ക് ഒന്നര കപ്പ് അരിപൊടി ചേർത്തു കൊടുക്കുക. സാധാരണ ഇടിയപ്പം ഉണ്ടാക്കുന്ന അരിപ്പൊടിയാണ് ഇതിനായി ആവശ്യമുള്ളത്. കാൽ കിലോ അരിപ്പൊടിയാണ് ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിക്കുക. പിന്നീട് ഒന്നേകാൽ ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക.

ഇത് ഒരു ടേബിൾ സ്പൂൺ ചേർത്താൽ മതി. പിന്നീട് ഇത് നന്നായി അടിച്ചെടുക്കുക. പിന്നീട് അര കപ്പ് അരിപ്പൊടി തന്നെ ഒന്നര കപ്പ് വെള്ളത്തിൽ മിക്സ് ചെയ്യുക ഇത് നന്നായി കുറുക്കി എടുക്കുക. പിന്നീട് ഇത് അരിപ്പൊടിയിൽ ചേർത്ത് മിക്സിയിലിട്ട് അടിച്ചെടുക്കുക. പിന്നീട് ഇത് പുളിക്കാനായി വയ്ക്കുക. അതിനുശേഷം ഇതിലേക്ക് സാധാരണ ചായക്ക് ഉപയോഗിക്കുന്ന പാൽ ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.