കൈകൊണ്ട് വീശി അടിക്കാതെ തന്നെ പൊറോട്ട ഈസിയായി ഉണ്ടാക്കാം. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് പൊറോട്ട. പൊറോട്ടയും ബീഫും പൊറോട്ടയും ചിക്കനും എന്നിങ്ങനെയുള്ള നല്ല കോമ്പിനേഷനുകൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് നാം ഓരോരുത്തരും. ഈ പൊറോട്ട വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ വളരെ പ്രയാസകരമായതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും കടയിൽ നിന്ന് വാങ്ങി കഴിക്കാനാണ് പതിവ്. എന്നാൽ കടകളിൽ നിന്നും മറ്റും വാങ്ങുമ്പോൾ പലതരത്തിലുള്ള മായങ്ങളും അതിലുള്ളതിനാൽ തന്നെ അത് ആരോഗ്യത്തിന് ഹാനികരമായി തീരുന്നു.

അത്തരത്തിൽ അത്യുഗ്രൻ രുചിയുള്ള പൊറാട്ട നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ നൂൽ പൊറോട്ട റെസിപ്പി ആണ് ഇതിൽ കാണുന്നത്. സാധാരണ പൊറോട്ട ഉണ്ടാക്കുന്ന അത്ര ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് ഈ ഒരു നൂൽ പൊറോട്ട ഉണ്ടാക്കിയെടുക്കുന്നത്. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുന്നതാണെങ്കിലും രുചിയിൽ ഇത് കേമൻ തന്നെയാണ്.

സാധാരണ പൊറോട്ട ഉണ്ടാക്കുന്നതിനെ മാവ് കുഴച്ചെടുക്കുന്നത് പോലെ തന്നെയാണ് ഇതിനെ മാവ് കുഴച്ചെടുക്കുന്നത്. ഇതിനായിഏറ്റവുമധികം അല്പം മൈദ പൊടിയിൽ അല്പം നെയ്യ് ചേർത്ത് നല്ലവണ്ണം കൈകൊണ്ട് മിക്സ് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത്. ആ നെയ്യ് മൈദ പൊടിയിൽ എല്ലാഭാഗത്തും പിടിക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ഒരു മുട്ട ഉപ്പ് തൈര് വെള്ളം എന്നിവ ചേർത്ത് നല്ലവണ്ണം സോഫ്റ്റ് ആയി മാവ് കുഴച്ചെടുക്കേണ്ടതാണ്.

ഇത് നല്ലവണ്ണം കുഴച്ചെടുത്തതിനുശേഷം നമുക്ക് അരമണിക്കൂർ മാറ്റിവയ്ക്കാവുന്നതാണ്. ഇത് നല്ലവണ്ണം സോഫ്റ്റ് ആയതിനു ശേഷം മാത്രമേ നമുക്ക് പരത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. അരമണിക്കൂറിന് ശേഷം ഇത് സോഫ്റ്റ് ആയില്ലെങ്കിൽ അല്പം നെയ്യ് കൂടി ഇതിലേക്ക് ഒഴിച്ചു കൊടുത്തുകൊണ്ട് മാവ് റെഡിയാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.