ആരും കൊതിക്കുന്ന ഹൽവ ഇനി നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാം..!! നിമിഷനേരം മതി ഹൽവ റെഡി…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല ടേസ്റ്റി ആയി ഹലുവ എങ്ങനെ തയ്യാറാക്കാം എന്നാണ്. നമ്മുടെ വീട്ടിൽ തന്നെ ചില സാധനങ്ങളൊക്കെ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കാനായി രണ്ടു ബീറ്റ് റൂട്ട് അതിന്റെ തൊലി കളഞ്ഞ ശേഷം നന്നായി കഴുകി ചെറിയ കഷണങ്ങളാക്കി കട്ട് ചെയ്ത് എടുക്കുക. രണ്ടു ബീറ്റ് റൂട്ട് എന്ന് പറയുമ്പോൾ ഒരു കാൽ കിലോ ആണ് ആവശ്യമുള്ളത്. പിന്നീട് ഇത് ഒന്ന് അരച്ചെടുക്കുക ആണ് വേണ്ടത്. അതിനുവേണ്ടി ഇത് മിക്സിയുടെ ഒരു ജാറിലേക്ക് ഇട്ടുകൊടുക്കുക.

പിന്നീട് കുറേശ്ശെ വെള്ളം ഒഴിച്ചു കൊടുത്തു നന്നായി അരച്ചെടുക്കുക. ബീറ്റ്റൂട്ട് കഷണങ്ങൾ ഇല്ലാത്ത രീതിയിൽ നല്ല ഫൈനായി തന്നെ അരച്ചെടുക്കാവുന്നതാണ്. വെള്ള ചേർക്കുമ്പോൾ കുറച്ച് കുറച്ച് ആയി ചേർത്ത് അരച്ച് എടുത്താൽ മതി. ഇല്ലെങ്കിൽ ഇത് അരഞ്ഞു കിട്ടാൻ വലിയ ബുദ്ധിമുട്ടാകും. പിന്നീട് ഇത് നല്ലപോലെ അരച്ചെടുക്കുക. പിന്നീട് ഇതേ രീതിയിൽ തന്നെ അരച്ചെടുക്കുക. പിന്നീട് അടിച്ചെടുത്ത ബീറ്റ്റൂട്ട് നന്നായി അരിച്ചെടുക്കുക.

ഇതിന്റെ ജ്യൂസ് ആണ് ആവശ്യമുള്ളത്. ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഒരു പാത്രമെടുത്ത് സ്റ്റവിൽ വെക്കുക. ഇതിലേക്ക് അടിച്ചെടുത്ത ജ്യൂസ്‌ ഒഴിച്ചുകൊടുക്കുക. പിന്നീട് ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര ആണ് ചേർത്ത് കൊടുക്കേണ്ടത്. ഇത് നന്നായി തിളച്ചു വരുന്നവരെ ഇളക്കി കൊടുക്കുക.

ഇതേ സമയം ഒരു പാത്രത്തിലേക്ക് അരക്കപ്പ് കോൺഫ്ലോർ പൊടി എടുക്കുക പിന്നീട് ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. പിന്നീട് ഇത് തിളപ്പിച്ചെടുത്ത് ജ്യൂസിലേക്ക് ചേർത്തു കൊടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Recipes @ 3minutes