മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് സാമ്പാർ. ചോറിനു ആണെങ്കിലും പലഹാരങ്ങൾക്കൊപ്പം ആണെങ്കിലും സാമ്പാർ എന്നും പ്രിയപ്പെട്ടത് തന്നെയാണ്. ഇഡ്ഡലിക്കും ദോശയ്ക്കും ഏറെ അനുയോജ്യമായിട്ടുള്ള ഒന്ന് തന്നെയാണ് സാമ്പാർ. ആദ്യകാലങ്ങളിൽ നിന്ന് വളരെയധികം വ്യത്യസ്തമായിട്ടാണ് ഇന്നത്തെ കാലത്ത് സാമ്പാർ ഉണ്ടാക്കുന്നത്. അത്തരത്തിൽ രുചിയൂറും കിടുക്കാച്ചി സാമ്പാർ ആണ് ഇതിൽ കാണുന്നത്.
അത്തരത്തിൽ ചുവന്നുള്ളി വച്ചുണ്ടാക്കുന്ന ഉള്ളി സാമ്പാർ ആണ് ഇതിൽ കാണുന്നത്. സവാള വെച്ച് ഉണ്ടാക്കാമെങ്കിലും ചുവന്നുള്ളി വച്ചു ഉണ്ടാക്കുന്നതാണ് ഏറെ രുചികരം. ഈ ഉള്ളി സാമ്പാർ ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവുമാദ്യം കുക്കറിൽ പരിപ്പ് കഴുകിയിട്ട് അതിലേക്ക് നാലഞ്ചു ചുവന്നുള്ളി വേപ്പില മഞ്ഞൾപ്പൊടി ഒരു ചെറിയ കഷണക്കായം എന്നിവ ചേർത്ത് നല്ലവണ്ണം വേവിച്ചെടുക്കുകയാണ് വേണ്ടത്.
പരിപ്പ് വേവിക്കുമ്പോൾ നല്ലവണ്ണം ഉടച്ചു വേവിക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്. പിന്നീട് ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചുവന്നുള്ളിയും കറിവേപ്പിലയും ഇട്ട് നല്ലവണ്ണം വഴറ്റിയെടുക്കുകയാണ് വേണ്ടത്. നന്നായി മൊരിയേണ്ട ആവശ്യമില്ല. ഒരുവിധം ഉള്ളി മൊരിഞ്ഞു കഴിഞ്ഞാൽ അതിലേക്ക് നമ്മുടെ മസാലക്കൂട്ടുകൾ ചേർത്തു കൊടുക്കാവുന്നതാണ്.
അതിലേക്ക് മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ലവണ്ണം ഇളക്കി കൊടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് ഒരു തക്കാളി നുറുക്കിയത് ചേർത്തു കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പരിപ്പും ചേർത്തു കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ അതിലേക്ക് രണ്ട് കപ്പ് ചൂടുവെള്ളവും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യേണ്ടതാണ്. പിന്നീട് രുചിക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുത്തുകൊണ്ട് നല്ലവണ്ണം തിളപ്പിച്ചെടുക്കേണ്ടതാണ് തുടർന്ന് വീഡിയോ കാണുക.