വ്യത്യസ്തതകൾ നിറഞ്ഞ വിഭവങ്ങൾ കഴിക്കാൻ ആണ് നാം ഓരോരുത്തരും എന്നും ഇഷ്ടപ്പെടുന്നത്. അത്തരത്തിൽ നമ്മുടെ വീടുകളിൽ പലതരത്തിലുള്ള ഭക്ഷണങ്ങളും ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ചായ തിളയ്ക്കുന്ന നേരം കൊണ്ട് തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കിടിലൻ സ്നാക്കാണ് ഇതിൽ കാണുന്നത്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്നാക്ക് തന്നെയാണ് ഇത്.
എണ്ണയിൽ വറുത്തെടുക്കുന്ന സ്നാക്ക് ആയതിനാൽ തന്നെ ആരും ചോദിച്ചു കഴിക്കുന്നതാണ്. നമ്മുടെ വീട്ടിൽ തന്നെയുള്ള ചെറിയ പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടാണ് ഈ ഒരു സ്നാക്ക് ഉണ്ടാക്കിയെടുക്കുന്നത്. ഇതിനായി ഏറ്റവും ആദ്യം വേണ്ടത് ഉരുളക്കിഴങ്ങ്. നമ്മുടെ ഓരോരുത്തരും വീടുകളിൽ നിർബന്ധമായും വാങ്ങിക്കുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. നല്ലവണ്ണം തൊലി കളഞ്ഞ് കഴുകിയതിനുശേഷം നല്ലവണ്ണം ചിരകിയെടുക്കേണ്ടതാണ്.
ഇത് ചിരകിയെടുത്ത് ഇതിലെ വെള്ളം എല്ലാം പിഴിഞ്ഞ് കളഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് സവാള ചെറുതാക്കി നുറുക്കിയത് പച്ചമുളക് ചെറുതാക്കി നുറുക്കിയത് മല്ലിയില ചെറുതാക്കി നുറുക്കിയത് മഞ്ഞപ്പൊടി മുളകുപൊടി കുരുമുളകുപൊടി കറി മസാലപ്പൊടി മുട്ട ഉപ്പ് ആവശ്യത്തിന് മൈദ എന്നിവ ചേർത്ത്.
ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. വെള്ളം ഒഴിക്കുമ്പോൾ കൂടാനോ കുറയാനോ പാടില്ല. പിന്നീട് ഇത് ഒരു ചട്ടിയിൽ അല്പം ഓയിൽ ഒഴിച്ച് നല്ലവണ്ണം വെട്ടി തിളച്ചതിനു ശേഷം ഇഷ്ടമുള്ള ആകൃതിയിൽ ഇട്ടു കൊടുക്കാവുന്നതാണ്. തീ മീഡിയം ഫ്ലെയിമിൽ വച്ചതിനുശേഷം മാത്രമേ ഇങ്ങനെ ചെയ്യാവൂ. തുടർന്ന് വീഡിയോ കാണുക.