രുചികരമായ ചേനക്കറി ഇങ്ങനെ വച്ച് നോക്കൂ കഴിക്കാത്തവർ വരെ കഴിച്ചു പോകും. ഇതാരും അറിയാതിരിക്കല്ലേ.

നമ്മുടെ വീടുകളിൽ പലതരത്തിലുള്ള കറികളാണ് ഓരോരുത്തരും ദിവസവും ഉണ്ടാക്കി കഴിക്കാറുള്ളത്. അത്തരത്തിൽ നാം ഉണ്ടാക്കുന്ന കറികളെക്കാൾ വളരെയധികം വ്യത്യസ്തമായിട്ടുള്ള ഒരു കറിയാണ് ഇതിൽ കാണുന്നത്. നമോരോരുത്തരും അത്രകണ്ട് ഇഷ്ടപ്പെടാത്ത ചേന കൊണ്ടുള്ള ഒരു കിടിലൻ കറിയാണ് ഇത്. അത്തരത്തിൽ ചേനക്കറി റെസിപ്പി ആണ് ഇതിൽ കാണുന്നത്.

ഇതിനായി ഏറ്റവും ആദ്യമായി നല്ലവണ്ണം കഴുകി വൃത്തിയാക്കി ആവശ്യത്തിന് വലുപ്പത്തിൽ നുറുക്കിയെടുക്കുകയാണ്. പിന്നീട് ചേന കുക്കറിലിട്ട് അല്പം വെള്ളവും മൂന്നാലു പച്ചമുളകും ചേർത്തു വേവിച്ചെടുക്കേണ്ടതാണ്. വെള്ളമൊഴിക്കുമ്പോൾ അധികം ഒഴിക്കാൻ പാടില്ല. പിന്നീട് ഇത് വെന്തു വരുമ്പോൾ ഒരു മൺചട്ടിയിലേക്ക് ഇത് ഒഴിച്ച് കൊടുത്ത് ചേന ഒന്ന് ഉടച്ചു കൊടുക്കാവുന്നതാണ്.

നല്ലവണ്ണം ഇത് ഉടച്ചതിനുശേഷം ഇതിലേക്ക് നാളികേര അരപ്പ് ചേർക്കാവുന്നതാണ്. നാളികേരം അരപ്പിനായി നാളികേരം ഒരു കഷ്ടം ഇഞ്ചിയും ഒരു കഷ്ണം വെളുത്തുള്ളിയും നല്ല ജീരകവും ആവശ്യമായി വരുന്നു. ഇത് മിക്സിയിൽ ഇട്ട് നല്ലവണ്ണം പേസ്റ്റ് പോലെ അരച്ചെടുക്കേണ്ടതാണ്. പിന്നീട് അല്പം തൈരും ഇതുപോലെ മിക്സിയുടെ ജാറിൽ ഇട്ട് നല്ലവണ്ണം അടിച്ചെടുക്കേണ്ടതാണ്.

അതിനുശേഷം ചട്ടിയിലുള്ള ചേനയിലേക്ക് ഈ അരപ്പും തൈരും ഒരുപോലെ ചേർത്ത് കൊടുക്കേണ്ടതാണ്. പിന്നീട് ഒന്ന് രണ്ട് തള വന്നു കഴിയുമ്പോൾ ഇത് നമുക്ക് അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കാവുന്നതാണ്. പിന്നീട് കടുകും വറ്റൽ മുളകും പൊട്ടിച്ച് ഇതിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. ചോറിനൊപ്പം കഴിക്കാവുന്ന വളരെ വ്യത്യസ്തമായുള്ള ഒരു കറി തന്നെയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.