പാദങ്ങളിൽ ശ്രദ്ധ വേണം ഇനി പാദങ്ങൾ ഇങ്ങനെ സംരക്ഷിക്കാം… വേനലിൽ ചെയ്യേണ്ട കാര്യങ്ങൾ…| Legs care | Feet care tips

ആരോഗ്യകരമായ നിരവധി കാര്യങ്ങൾ ശ്രദ്ധ ചെലുത്താൻ ഉണ്ട്. ഇത്തരത്തിൽ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നതാണ് പാപങ്ങളുടെ സംരക്ഷണം. ചിലർ ഇത് കാര്യത്തിൽ തന്നെ സംരക്ഷിക്കുന്നതാണ്. എന്നാൽ മറ്റു ചിലർ ആകട്ടെ ഇത്തരം കാര്യങ്ങൾ കാര്യമായി ശ്രദ്ധിക്കാറില്ല. എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വേനലിൽ പാദങ്ങൾ എങ്ങനെ സംരക്ഷിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരിയായ രീതിയിൽ ചർമം സംരക്ഷിച്ചില്ല വേനലിൽ സൂര്യൻ നിങ്ങൾക്ക് വെല്ലുവിളിയായി മാറാം.

പുറത്തിറങ്ങുമ്പോൾ ചർമ സംരക്ഷണത്തിനായി പല കാര്യങ്ങളും ചെയ്യാമെങ്കിലും പലപ്പോഴും മറന്നു പോകുന്ന ഒന്നാണ് പാദങ്ങളുടെ സംരക്ഷണം. ഇത് വേണ്ട രീതിയിൽ ശ്രദ്ധിക്കാതെ പോയാൽ ചർമ്മ സംരക്ഷണം പൂർത്തിയാകുന്നില്ല. മറ്റ് കാലാവസ്ഥയിൽ നിന്നും വ്യത്യസ്തമായി കനത്ത ചൂട് പാദങ്ങൾക്ക് പല രീതിയിലുള്ള ആരൊഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. പാദം ചുവക്കുന്ന പ്രശ്നങ്ങൾ നിറം മങ്ങുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. അതുപോലെതന്നെ ഫംഗസ് ബാധ ചൊറിച്ചിൽ തുടങ്ങിയവ വേനലിൽ പാദങ്ങൾക്ക് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വേനൽക്കാലത്ത് പാദങ്ങൾ ഭംഗിയായി സൂക്ഷിക്കാൻ ചില വഴികൾ നോക്കാവുന്നതാണ്.

അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെരിപ്പിടാതെ കറക്കം വേണ്ട. വേനൽ കാലത്ത് ചെരുപ്പ് ഇല്ലാതെ പുറത്തേക്ക് പോകുന്നത് കാലുകൾക്ക് പരിക്ക്‌ ഉണ്ടാക്കാൻ ഒരു സാധ്യത വർധിപ്പിക്കുന്നു. വേനലിൽ നഗ്നപാതമായി പുറത്തിറങ്ങുന്നത് പാദങ്ങളിൽ വിണ്ടു കീറൽ നിറം മങ്ങൽ അരിമ്പാറ മറ്റ് അണുബാധകൾ എന്നിവ വികസിപ്പിക്കാം. പാദങ്ങൾക്ക് ആവശ്യത്തിന് വായു ലഭിക്കേണ്ടതാണ്. പരമാവധി നേരിൽക്കാലത്ത് ഷൂ ധരിക്കുന്നത് ഒഴിവാക്കുക. ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ചെരുപ്പ് അല്ലെങ്കിൽ ഓപ്പൺ ടോപ് ഷൂസ് ധരിക്കാൻ ശ്രദ്ധിക്കുക. ഇത് പാദങ്ങൾ വരണ്ടതും വിയർപ്പ് ഇല്ലാത്തതായി നിലനിർത്താൻ സഹായിക്കുന്നു. അതുപോലെതന്നെ ജലാംശം നിലനിർത്തുക. വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. ചൂടുകാരണം കാലുകളിലേ വീക്കം വരാനുള്ള സാധ്യതയുണ്ട്. വെള്ളം ആവശ്യത്തിന് ശരീരത്തിൽ ഉള്ളത് കാൽ വീക്കം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. കൂടുതലും സൺസ്ക്രീം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.