നിങ്ങൾ പപ്പടം കഴിക്കുന്നവരാണെങ്കിൽ ഈ കാര്യം അറിഞ്ഞിട്ട് പോകാവൂ…

പപ്പടം ഇഷ്ടപ്പെടാത്തവരായി ആരാണ് അല്ലേ. ചോറിനൊപ്പം പപ്പടം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. പപ്പടത്തിൽ ഉള്ള മായം വളരെ എളുപ്പത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന നല്ല ടിപ്പ് ആണ് ഇവിടെ കാണാൻ കഴിയുക. മൂന്ന് തരത്തിലുള്ള പപ്പടമാണ് ഇതിനായി ആവശ്യമുള്ളത്. രണ്ടു വ്യത്യസ്ത കമ്പനിയുടെ പപ്പടങ്ങളാണ് അതിനായി എടുക്കേണ്ടത്.

അതുപോലെതന്നെ സാധാരണ ആളുകൾ തയ്യാറാക്കുന്ന നാടൻ പപ്പടവും ആണ് ഇവിടെ എടുക്കുന്നത്. ആദ്യം തന്നെ ഒരുപോലെയുള്ള മൂന്ന് പാത്രങ്ങൾ എടുക്കുക. മൂന്ന് പാത്രത്തിലേക്ക് വ്യത്യസ്ത കമ്പനിയുടെ ഓരോ പപ്പടങ്ങൾ വെച്ച് കൊടുക്കുക. പിന്നീട് ഇത് ചെക്ക് ചെയ്യാനായി കുറച്ച് വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്.

വെള്ളം ഇതിലേക്ക് മൂന്നിലേക്ക് ഒരു അളവിൽ തന്നെ ഒഴിച്ചുകൊടുക്കുക. പിന്നീട് 10 മിനിറ്റ് കഴിഞ്ഞ് പപ്പടത്തിന് വരുന്ന മാറ്റങ്ങൾ എന്താണെന്ന് നോക്കാം. പപ്പടം പിന്നീട് എടുക്കുമ്പോൾ കയ്യിൽ പിടിക്കാൻ കഴിയുന്നുണ്ട് യാതൊരു രൂപ വ്യത്യാസവും വരുന്നില്ല എങ്കിൽ ഇതിൽ മായ ചേർത്തിട്ടുണ്ട് എന്നാണ് പറയാൻ സാധിക്കുക.

നാടൻ പപ്പടം ആണെങ്കിൽ കുറച്ചുകൂടി വലുതായി വരികയും ഇത് കൈകൊണ്ട് പിടിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കാറുണ്ട്. ഇത് യഥാർത്ഥമായി മായ ചേർക്കാത്ത പപ്പടം ആണെന്ന് ഈ രീതിയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.