ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വീട്ടമ്മമാർക്ക് ഉപകാരപ്രദമായ ചില കാര്യങ്ങളാണ്. നിങ്ങൾക്ക് സ്വയം വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ എളുപ്പത്തിൽ ആക്കുന്ന ടിപ്പുകൾ ആണ് ഇവ. ഇതുവരെ പലരും ചെയ്തു കാണില്ല ഇത്. ചോറ് വയ്ക്കുമ്പോൾ അതുപോലെ തന്നെ പയർ എന്നിവ കുക്കറിൽ വയ്ക്കുന്ന സമയത്ത് ചീറ്റി പോകുന്നത് കാണാറുണ്ട്.
ഈ സന്ദർഭങ്ങളിൽ വെള്ളം കൃത്യമായി വെയ്ക്കുകയും അല്ലെങ്കിൽ കുക്കറിന് മുകളിൽ തുണി കെട്ടിവെക്കുകയും ചെയ്യാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചെറിയ സ്റ്റീൽ ബൗൾ അതിനു മുകളിലായി വെച്ച് കൊടുക്കുക. പിന്നീട് സാധാരണ ചെയ്യുന്ന പോലെ തന്നെ കുക്കർ വെച്ചാൽ പിന്നീട് ഈ രീതിയിൽ പുറത്തേക്ക് വെള്ളം ചീറ്റി വരില്ല.
വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ കടയിൽ നിന്ന് നാളികേരം വാങ്ങുന്നവരാണ് നിങ്ങളെങ്കിൽ ഈ നാളികേരത്തിൽ കണ്ണുകളിൽ ഏതെങ്കിലും ഒരെണ്ണത്തിൽ നനവ് അല്ലെങ്കിൽ പൂപ്പൽ ഉണ്ടെങ്കിൽ നാളികേരം.
കേടാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.