ശരീരത്തിന് വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾ കാണാൻ കഴിയും. ഓരോ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഓരോരുത്തരിലും കാണാൻ കഴിയുന്നതാണ്. അത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും ഒരാൾക്കെങ്കിലും കണ്ടുവരുന്ന പ്രശ്നമാണ് രക്തസമ്മർദ്ദം. ബിപി അഥവാ ഹൈപ്പർ ടെൻഷൻ ഉയർന്ന രക്തസമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാം. അതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്. എങ്ങനെ തിരിച്ചറിയാം. മരുന്ന് കഴിക്കുന്ന അതോടൊപ്പം തന്നെ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
അതുപോലെതന്നെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ച്. ഭക്ഷണത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ട് കാലങ്ങളിൽ ഉയർന്ന രക്തസമ്മർദ്ദം പ്രായമായവരിൽ മാത്രമായി കണ്ടുവരുന്ന ഒരു പ്രശ്നമായിരുന്നു. എന്നാൽ ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്ന അവസ്ഥ. ഹൈപ്പർ ടെൻഷൻ അഥവാ രക്തസമ്മർദ്ദം പ്രധാനമായി രണ്ടു തരത്തിൽ കാണാൻ കഴിയും.
പ്രൈമറി ഹൈപ്പർ ടെൻഷൻ അതുപോലെതന്നെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ. പാരമ്പര്യമായി അല്ലെങ്കിൽ പ്രത്യേകിച്ച് കാരണമില്ലാതെ തന്നെ ക്രമേണ ഉയർന്നുവരുന്ന രക്തസമ്മർദ്ദത്തെയാണ് പ്രൈമറി ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്. മറ്റ് എന്തെങ്കിലും അസുഖങ്ങൾ കാരണം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാവുകയാണെങ്കിൽ ഇത് സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്. കൂടാതെ തൈറോയ്ഡ് രോഗങ്ങൾ ഉള്ളവർ ഹൃദ്രോഗമുള്ളവർ ഇത് കൂടാതെ വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഇതുകൂടാതെ ഉയർന്ന രക്തസമ്മർദ്ദം വരാനുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ആണ് പുകവലിയും മദ്യപാനവും.
ഇത് കൂടാതെ പാരമ്പര്യമായി ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. ഇതുകൂടാതെ ഇന്നത്തെ ജീവിതചര്യയും ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. ഇന്ന് നമ്മുടെ ഭക്ഷണ ശീലത്തിൽ ധാരാളം ചങ്ക് ഫുഡ്സ് ഉൾപ്പെടുന്നുണ്ട്. അതുപോലെതന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഇതിൽ ഉൾപ്പെടുത്തുകയും അതോടൊപ്പം തന്നെ വ്യായാമമില്ലാതെ വരികയും ചെയ്യുമ്പോൾ ഇത് അമിതമായ വണ്ണത്തിന് കാരണമാകാം. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്ന ഒന്നാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.