മിക്കവരും കഴിച്ചിട്ടുള്ള ഒന്നായിരിക്കും സപ്പോട്ട. നമ്മുടെ വീട്ടിലൊക്കെ പലരും വെച്ചു പിടിപ്പിക്കുന്ന ഒന്നാണ് ഇത്. ഷെയ്ക്ക് അടിക്കാനും എല്ലാം ജ്യൂസ് അടിക്കാനും സപ്പോട്ട ഉപയോഗിക്കാറുണ്ട്. ചിക്കു എന്ന ഓമന പേര്ൽ അറിയപ്പെടുന്ന ഒന്നാണ് സപ്പോട്ട. ഉഷ്ണ മേഖലയിൽ കാണപ്പെടുന്ന നിത്യഹരിതമരമായ സപ്പോട്ടയുടെ പഴം മാങ്ങ ചക്ക വാഴപ്പഴം എന്നിവയെ പോലെ തന്നെ വളരെ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്. അതുപോലെതന്നെ ധാരാളം ഊർജ് ധായകമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വളരെ പെട്ടെന്ന് ദഹിക്കുന്നതാണ് ഇതിന്റെ മധുരമുള്ള ഉൾഭാഗം.
ഇതിൽ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് അംശം ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകുന്ന ഒന്നാണ്. വൈറ്റമിനുകൾ ധാതുകൾ ടാനിൻ എന്നിവ കൊണ്ടും വളരെ സമ്പുഷ്ടമായ ഒന്നാണ് ഇത്. നല്ല മധുരമുള്ള കാമ്പ് ആയതുകൊണ്ട് തന്നെ മിൽക്ക് ഷെയ്ക്കുകളിൽ സ്ഥിരമായി ഇത് ഉപയോഗിക്കുന്നുണ്ട്. ശരീരത്തിന് ഊർജം നൽകുന്ന ഗ്ലൂക്കോസ് കൂടുതലായി അടങ്ങിയിട്ടുള്ള പഴം കൂടിയാണ് ഇത്. കായിക മേഖലയിലുള്ള അവർക്ക് കൂടുതൽ ഊർജ്ജം ആവശ്യമായത് കൊണ്ട് തന്നെ ഇത്തരക്കാർ ഇത് കൂടുതലായി കഴിക്കാറുണ്ട്.
അണുബാധ തുടങ്ങിയവ തടയാൻ കഴിവുള്ള ഔഷധം ആണ് ടാനിൻ ഇത് കൂടുതൽ അടങ്ങിയ പഴം കൂടിയാണ് ഇത്. ശരീരത്തിനകത്ത് ദഹനപ്രക്രിയ എളുപ്പമാക്കുന്നതുവഴി ആമാശയത്തിലെയും ചെറുകുടലിലെയും അന്നനാളത്തിലെയും വീക്കങ്ങളും മറ്റുതരത്തിലുള്ള അസ്വസ്ഥതകളും മാറ്റിയെടുക്കാൻ സപ്പോട്ട വളരെയേറെ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉദരസംബന്ധമായ പല പ്രശ്നങ്ങളും വേദനകളും മാറ്റിയെടുക്കാൻ സപ്പോട്ട സഹായിക്കുന്നു.
ചില ക്യാൻസറുകൾ തടയാനും ഇത് സഹായിക്കുന്നു. സപ്പോട്ടയില് അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ഫൈബറും പോഷകങ്ങളും എല്ലാം തന്നെ ക്യാൻസറിനെ പ്രതിരോധിക്കുന്നു. ശ്വാസകോശത്തിൽ മോണയിലും ഉണ്ടാകുന്ന ക്യാൻസർ തടുക്കാൻ സപ്പോട്ടയിൽ ഉള്ള വൈറ്റമിൻ എ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.