പ്രമേഹം ഉള്ളവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രമേഹമുള്ളവർക്ക് ഉണ്ടാക്കാവുന്ന ശാരീരിക പ്രശ്നങ്ങൾ ആസ്വസ്ഥതകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രമേഹം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പലരെയും ബാധിക്കാം. വളരെ കോമൺ ആയി ഡയബറ്റിസിൽ കാണുന്ന ഒരു പ്രശ്നമാണ് റിറ്റിനോപ്പതി. കണ്ണിൽ റേറ്റിനാ മുഴുവൻ ഒരു ചിലന്തിവല പോലെ കാണുന്ന അവസ്ഥയാണ് ഇത്.
അഡൾട്ടിൽ അന്ധത വരാനുള്ള പ്രധാന കാരണം ഡയബേറ്റിസ് തന്നെയാണ്. ഷുഗർ കൂടുന്നത് കുറയുന്നത് അനുസരിച്ച് കാഴ്ചയിൽ തന്നെ വ്യത്യാസം ഉണ്ടാക്കാം. അതുപോലെതന്നെ ബ്ലഡ് ഷുഗർ നല്ലപോലെ കണ്ട്രോൾ ചെയ്യുകയും നല്ല രീതിയിൽ കൺട്രോൾ ചെയ്യുകയും ചെയ്താൽ നല്ല പരിധിവരെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കും. അതുപോലെതന്നെ ബ്രെയിനിന് ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഡയബറ്റിസ് സ്ട്രോക്ക് ഉണ്ടാക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
രക്തകുഴൽ അടഞ്ഞു പോകുകയും കൊളസ്ട്രോൾ കൂടുകയും പ്രഷർ കൂടുന്ന അവസ്ഥയും ഉണ്ടാക്കാം. ഇതുപോലെ തന്നെ ഉണ്ടാകുന്ന പ്രശ്നമാണ് അൽഷിമേഴ്സ് പ്രശ്നങ്ങൾ. മറവി പ്രമേഹ രോഗികളിൽ കൂടുതലായി കണ്ടു വരാം. ഇത് ബ്രയിനിനെ കാര്യമായി ബാധിക്കുന്ന ഒരു പ്രശ്നമാണ്. ഇത് പ്രധാനമായി രക്തക്കുഴലുകളെ കാര്യമായി ബാധിക്കാം. കൊളസ്ട്രോൾ നല്ല രീതിയിൽ തന്നെ കുറച്ചു വയ്ക്കുകയും.
ബ്ലഡ് പ്രഷർ നല്ല രീതിയിൽ കുറച്ച് വെക്കുകയും. മിതമായി നല്ല രീതിയിൽ വ്യായാമം ചെയ്യുകയും. പുകവലി ഉപേക്ഷിക്കുകയും ചെയ്തൽ ഇതിന്റെ സാധ്യത വളരെയധികം കുറയ്ക്കാവുന്നതാണ്. അതുപോലെതന്നെ മറ്റൊരു പ്രശ്നമാണ് കിഡ്നി പ്രശ്നങ്ങൾ. 45% മുതൽ 65 ശതമാനം വരെ പ്രമേഹരോഗികളിൽ കിഡ്നി ഫെയിലിയർ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.