ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ പൂർവികരുടെ കാലം മുതൽ തന്നെ ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്ന ഒന്നാണ് എള്ള്. ആയുർവേദത്തിലും ഇത് ഒരു മരുന്നായി ഉപയോഗിച്ചു വരുന്നു. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഈ കുഞ്ഞൻ വിത്ത് നിത്യവും കഴിക്കുന്നത് വഴി നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ എന്തെല്ലാമാണ് നമുക്ക് നോക്കാം. എല്ലുണ്ട കഴിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല.
ഇതിന്റെ ഗുണങ്ങൾ അറിഞ്ഞിട്ടില്ല എങ്കിലും വളരെ രുചികരമായ എള്ളുണ്ടാ എല്ലാവർക്കും പ്രിയം തന്നെയാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരുപക്ഷേ സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ ഇതിന്റെ ഗുണങ്ങൾ കൂടുതലായി സഹായകരമായി തീരുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഇത് സഹായകരമാണ്. ഈ കാലത്ത് സ്ത്രീകളിൽ പ്രധാനമായും കണ്ടുവരുന്ന പിസിഒഡി ആർത്തവരാറുകൾ എന്നിവ വളരെ വേഗം പരിഹരിക്കാൻ.
എള്ള് അല്ലെങ്കിൽ എള്ള് ഉണ്ടാ കഴികുന്നത് വഴി സാധിക്കുന്നതാണ്. ക്രമം തെറ്റി വരുന്ന ആർത്തവം അമിതമായ രക്തസ്രാവം ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന എന്നിവ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ പരിഹാരമായി പഴയ ആളുകൾ എള്ള് ഉപയോഗിച്ചിരുന്നു. വളരെ ചെറിയത് ആണെങ്കിലും ധാരാളം പ്രോട്ടീൻ ഗുണങ്ങളുള്ള ഒന്നാണ് ഇത്. കൂടാതെയാണ് ഫോസ്ഫറസ് മാങ്കനീസ് എന്നിവ കൊണ്ട് സമൃദ്ധമാണ് ഇത്.
എള്ളില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം മറ്റു പോഷകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്ന് തന്നെയാണ് എള്ള്. അതുപോലെതന്നെ പ്രമേഹമുള്ളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് അധികം ഭയമില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് എള്ളെണ്ണ. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവർ എള്ളും എള്ള് എണ്ണയും പതിവായി കഴിക്കുന്നത് വഴി പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.