പഴങ്ങളും അവയുടെ ആരോഗ്യഗുണങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള നിരവധി ഫലവർഗ്ഗങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങളാണ് കാണാൻ കഴിയുക. അത്തരത്തിലുള്ള ചില ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കേരളത്തിൽ പരക്കെ കണ്ടുവരുന്നതും എന്നാൽ ഇന്നത്തെ കാലത്ത് അപൂർവമായി മാത്രം കാണുന്ന മുള്ളൻ ചക്കയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കായ്കളിലും ഇലകളിലും അടങ്ങിയിട്ടുള്ള അസെറ്റ ജെനിസ് എന്ന ഘടകം അർബുദത്തെ നിയന്ത്രിക്കും എന്ന കണ്ടുപിടുത്തമാണ് ഇതിനെ ഇത്രയേറെ പ്രശസ്തമാക്കിയത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് മുള്ളൻ ചക്കയെ കുറിച്ചാണ്. ഇത് കഴിച്ചിട്ടുള്ളവരും കണ്ടിട്ടുള്ളവരും ഇതിനെപ്പറ്റി പറയാൻ മറക്കല്ലേ. ഉഷ്ണമേഖല പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു നിത്യഹരിത സസ്യമാണ് മുള്ളാത്ത. മുള്ളൻചക്ക ലക്ഷ്മണ പഴം മുള്ളാത്തി ബ്ലാത്ത തുടങ്ങിയ പേരുകളിൽ കണ്ടുവരുന്ന ഒന്നാണ് ഇത്. ആത്ത പഴം അഥവാ സീത പഴം പോലെ ഒന്നാണ് മുള്ളാത്ത.
ഇതിന്റെ പേര് പോലെ തന്നെ മുള്ളുകളുടെ പുറംതൊലിയാണ് ഇതിന് കാണാൻ കഴിയുക. അതുകൊണ്ടുതന്നെയാണ് ഇതിന് ഈ പേര് പോലും വരാനുള്ള കാരണം. മധുരവും പുളിയും കലർന്ന രുചിയുള്ള ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരുകളും ധാരാളമായി കാണാൻ കഴിയും. അർബുദരോഗികൾ ഇവയുടെ പഴം കഴിക്കുന്നതോടൊപ്പം ഇതിന്റെ ഇല ഉപയോഗിച്ച് നിർമ്മിക്കുന്ന കഷായവും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വേനൽക്കാലമാണ് മുള്ളൻ ചക്കയുടെ പ്രധാനപ്പെട്ട കാലം. ചെറു ശാഖകളിൽ ഉണ്ടാകുന്ന കായ്കൾ വലുതും പുറത്ത് മുള്ള് നിറഞ്ഞതുമാണ്.
പാകമാകുമ്പോൾ ഇവ മഞ്ഞനിറമാകുന്നു. കൈതച്ചക്കയുടെ രുചിയുമായി ഏകദേശം സാമ്യംമുള്ളതാണ് ഇവയുടെ പൾപ്പിന്. സാധാരണയായി അഞ്ച് മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് ഇത്. തടിയുടെ പ്പുറം തൊലിക്ക് കറുപ്പ് കലർന്ന നിറമാണ് ഉണ്ടായിരിക്കുക. പുറംഭാഗം മിനത്തതും ആഗ്ര ഭാഗം കൂർത്തതുമായ കടും പച്ച നിറത്തിലാണ് ഇതിന്റെ ഇലകൾ കാണാൻ കഴിയുക. കീമോ തെറാപ്പി മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ ലഘൂകരിക്കാൻ ഈ ഫലവർഗത്തിന് സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.