കോവൽ കഴിക്കാത്തവർ ആണെങ്കിൽ ഇന്നുമുതൽ തന്നെ കഴിക്കും… അത്ഭുത ഗുണങ്ങൾ നിരവധി…

പച്ചക്കറികളിൽ ഏറെ ഗുണങ്ങളുള്ള ഒന്നാണ് കോവൽ. ഇത്തരത്തിലുള്ള കോവൽ പലപ്പോഴും അടുക്കളത്തോട്ടത്തിൽ നട്ടുവളർത്തുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എല്ലാവർക്കും കോവൽ ഇഷ്ടപ്പെടണമെന്നില്ല. നിരവധി ആരോഗ്യഗുണങ്ങളുള്ള കോവൽ മാറ്റിനിർത്തുന്നവരും നിരവധി പേരാണ്. ഈ ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ കോവൽ മാറ്റിനിർത്തില്ല. കോവക്കയെക്കുറിച്ച് നമുക്ക് എന്തറിയാം അല്ലേ. കോവയ്ക്ക ഒരു മഹാ സംഭവം തന്നെയാണ്.

ഏത് കാലാവസ്ഥയിലും പ്രകൃതിയോട് ഏറ്റവും ഇണങ്ങി നിൽക്കുന്ന ഒരു പച്ചക്കറിയാണ് ഇത്. മറ്റുള്ളവർക്ക് ശല്യമില്ലാതെ സ്വയം വളർന്നു വരുന്ന ഒന്നാണ്. യാതൊരു പരിചരണത്തിന്റെയും ആവശ്യമില്ല. മഴക്കാലത്തും അധികമായി വിളവു നൽകുന്നു. ഇതിന്റെ ഇലയും കായും ഏറെ ഗുണങ്ങൾ നൽകുന്നവയാണ്. കോവയ്ക്കാൻ നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ ഹൃദയം തലച്ചോറ് വൃക്ക എന്നിവയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു.

മാത്രമല്ല ശരീരത്തിലുള്ള മാലിന്യങ്ങൾ നീക്കി ശരീരം സംരക്ഷിക്കാനും കോവക്കഏറെ സഹായകരമാണ്. ഏറെ പോഷകാംശങ്ങൾ നിറഞ്ഞതും ശരീരത്തിന് കുളിർമ നൽകുന്നതും ആരോഗ്യദായകവുമാണ് കോവയ്ക്ക. ഇളം കോവയ്ക്ക അല്ലെങ്കിൽ മൂക്കാത്ത കോവയ്ക്ക പച്ചക്ക് കഴിക്കാൻ കഴിയുന്നതാണ്. പ്രമേഹ രോഗികൾക്ക് രോഗശമനത്തിന് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ് ഇത്. കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നൽകിയ ഒരു ഇൻസുലിൻ ആണ്.

ഒരു പ്രമേഹ രോഗി നിത്യവും ചുരുങ്ങിയത് 100 ഗ്രാം കോവയ്ക്ക ഉപയോഗിക്കുകയാണ് എങ്കിൽ പാൻക്രിയാസിലെ ബീറ്റ കോശങ്ങൾ ഉത്തേജിപ്പിക്കുകയും കൂടുതൽ ഇൻസുലിൻ ഉല്പാദിപ്പിക്കുകയും നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങൾ പുനരുജീവിപ്പിക്കാനും കഴിയുന്നതാണ്. സോറിയാസിസ് മൂലം ബുദ്ധിമുട്ടുന്ന രോഗികൾക്ക് വലിയ രീതിയിലുള്ള ആശ്വാസം ലഭിക്കാൻ ഇത് സഹായിക്കുന്നു. വയറിളക്കത്തിന് കോവയിലയുടെ നീര് ഒരു ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *