നാമോരോരുത്തർക്കും സുപരിചിതമായിട്ടുള്ള ഒരു സസ്യമാണ് പനികൂർക്ക. നമ്മുടെ ഓരോരുത്തരുടെയും വീടുകളിലെ നിറസാന്നിധ്യം തന്നെയാണ് ഈ ചെടി. ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിയുന്ന ഒരു ചെടി ആയതിനാൽ ഏതൊരു വീട്ടിലും നിർബന്ധമായും നട്ട് വളർത്തേണ്ട ഒരു ഔഷധ ചെടി തന്നെയാണ് ഇത്. ഇതിനെ പല സ്ഥലത്തും പല പേരുകൾ ആണ് ഉള്ളത്. പനിക്കൂർക്ക കഞ്ഞിക്കൂർക്ക ഞവര കർപ്പൂരവള്ളി എന്നിങ്ങനെ ഒട്ടനവധി പേരാണ് ഇതിനുള്ളത്.
ഇത് മണ്ണിനോട് ചേർന്ന് അധികം ഉയരം വരാതെ പടർന്നു വരുന്ന ഒരു ചെടിയാണ്. കുട്ടികൾ മുതൽ വലിയവർ വരെ നേരിടുന്ന പല രോഗങ്ങൾക്കുള്ള ഒരു പ്രതിവിധി തന്നെയാണ് പനിക്കൂർക്ക. ഇതിന്റെ ഇലയും തണ്ടും എല്ലാം ഉപയോഗപ്രദമാണ്. ഇത് ഏറ്റവും അധികം ഉപയോഗിക്കുന്നത് പനി ചുമ ജലദോഷം കഫക്കെട്ട് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ അകറ്റുന്നതിന് വേണ്ടിയാണ്.
ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റിഓക്സൈഡുകളും എല്ലാം ഇത്തരം ഒരു കഴിവ് കാഴ്ച വയ്ക്കുന്നു. അതോടൊപ്പം തന്നെ കുട്ടികൾ നേരിടുന്ന വിരശല്യത്തിന് ഒരു പ്രതിവിധി കൂടിയാണ് പനിക്കൂർക്ക. കൂടാതെ ദഹനസംബന്ധം ആയിട്ടുള്ള പ്രശ്നങ്ങളെ ഇത് പരിഹരിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
അതോടൊപ്പം തന്നെ മൂക്കടപ് എന്ന പ്രശ്നത്തിന് ചെറിയ കുട്ടികൾക്ക് വരെ ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിൽ ധാരാളം സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുകയും അത് വഴി രോഗങ്ങളെ കുറയ്ക്കുകയും ചെയ്യുന്നതാണ്. അതോടൊപ്പം തന്നെ മുടിയുടെ സംരക്ഷണത്തിനും ഇത് ഏറെ മികച്ചത് തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.