ബ്രെയിൻ ട്യൂമർ ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം…

ഇന്ന് നിരവധിപേരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ബ്രെയിൻ ട്യൂമർ. തലച്ചോറിൽ ഉണ്ടാകുന്ന മുഴകളാണ് ഈ അവസ്ഥക്ക് കാരണമാകുന്നത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ വലിയ അപകടമാണ് ജീവിതത്തിൽ ഉണ്ടാകുന്നത്. നമുക്കെല്ലാവർക്കും അറിയാം തലച്ചോറിൽ ഉണ്ടാകുന്ന മുഴകൾ എല്ലാവരെയും വലിയ രീതിയിൽ തന്നെ പേടിപ്പെടുത്തുന്ന ഒന്നാണ്. അതിനെപ്പറ്റിയുള്ള ചെറിയ സംശയങ്ങൾ മാറ്റിയെടുക്കുക. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്.

ഏതെല്ലാം തരത്തിലുള്ളതാണ് തലച്ചോറിലെ മുഴകൾ അല്ലെങ്കിൽ ട്യൂമറുകൾ എന്ന് പറയുന്നത് പ്രധാനമായും രണ്ടുതരത്തിൽ പെടുന്നതാണ്. അർബ്തം പോലെ കാണാവുന്ന മുഴകൾ. അല്ലെങ്കിൽ ക്യാൻസർ അല്ലാത്ത രീതിയിൽ കാണപ്പെടുന്ന മുഴകൾ. തലച്ചോറിൽ നിന്ന് വരുന്ന മുഴകൾ ക്യാൻസർ ഇല്ലാത്തതും കാണാൻ കഴിയും. ഇത്തരത്തിലുള്ള മുഴകൾക്ക് ശാസ്ത്രക്രിയയാണ് പ്രധാന ചികിത്സാരീതി. ക്യാൻസർ പോലുള്ള മുഴകൾക്ക് അതിനുശേഷം ഉള്ള റേഡിയോ തെറാപ്പി കീമോ തെറാപ്പി തുടങ്ങിയ ചികിത്സകൾ കൂടി തുടർ ചികിത്സകൾ വേണ്ടിവരും.

ഇത്തരത്തിലാണ് തലച്ചോറിലെ മുഴകൾ വേർതിരിക്കുന്നത്. ഇവയുടെ രോഗലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം. പ്രത്യേകിച്ച് ഉണ്ടാകുന്ന തലവേദന. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം നോക്കാം. കൂടുതൽ തലവേദനകളും ബ്രെയിൻ ട്യൂമർ മൂലമല്ല. മൈഗ്രൈൻ മൂലം ഉള്ളതും സൈനസൈറ്റിസ് ഇത്തരത്തിലുള്ള ഒരുപാട് അസുഖങ്ങൾ അതുപോലെതന്നെ പല്ലുവേദന ചെവി വേദന എന്നിവയും തലവേദന ഉണ്ടാകുന്നതാണ്.

ഒരുപാട് അസുഖങ്ങൾ ഈ രീതിയിൽ കാണാൻ കഴിയും. തലവേദന ഏത് രീതിയിലുള്ളതാണ് എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കാലങ്ങളായി നിലനിൽക്കുന്ന തലവേദന ബ്രെയിൻ ട്യൂമർ ആവാനുള്ള സാധ്യത കുറവാണ്. അടുത്തകാലത്ത് ഉണ്ടാകുന്ന തലവേദന കൂടിക്കൂടി വരുന്ന തലവേദന. സാധാരണ ഉണ്ടാകുന്ന തലവേദനയിൽ നിന്ന് വ്യത്യസ്തമായി കാണുന്ന തലവേദന. രാത്രി ഉണ്ടാവുന്ന തലവേദന ശർദിയുമായി ബന്ധപ്പെട്ട് വരുന്ന തലവേദന. ഇത്തരത്തിലുള്ള തലവേദന സാധാരണ ബ്രെയിൻ ട്യൂമർ ലക്ഷണമായി പറയാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.