ചേമ്പ് ചെടി കൊണ്ട് നിരവധി ഉപയോഗങ്ങൾ ഉണ്ട്. പല കാര്യങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ് ഇത്. കിഴങ്ങ് ഉപയോഗിച്ചു കഴിഞ്ഞാൽ വെട്ടി കളയുന്ന ഒന്നാണ് ചേമ്പ് ചെടി. എന്നാൽ ഇനി കളയാൻ വരട്ടെ. ഇന്ന് ഇവിടെ പറയുന്നത് ഇരുമ്പ് പാത്രങ്ങൾ മയക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. ഇരുമ്പ് പാത്രങ്ങൾ സാധാരണ കഞ്ഞിവെള്ളം ഉപയോഗിച്ച് അതുപോലെതന്നെ ചെമ്പിന്റെ തണ്ട് ഉപയോഗിച്ച് മയക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഈ ചേമ്പിൻതണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന രീതി പഴയ രീതിയാണ്. ഈ രണ്ട് രീതികളാണ് ഇവിടെ പറയുന്നത്. ആദ്യം പറയുന്നത് കഞ്ഞിവെള്ളം ഉപയോഗിച്ച് എങ്ങനെ ഇരുമ്പ് ചീനച്ചട്ടി മയക്കി എടുക്കാം എന്നാണ്. അതിനായി കഞ്ഞിവെള്ളം ചീനച്ചട്ടിയിലേക്ക് ഒഴിച്ചുകൊടുക്കുകയാണ്. ഈ ചീനച്ചട്ടി നിറയുന്ന അത്ര കഞ്ഞിവെള്ളം നമുക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. ഒരു ദിവസത്തെ കഞ്ഞി വെള്ളം കൊണ്ട് ചട്ടി നിറയുന്നില്ല എങ്കിൽ 2 ദിവസത്തെ കഞ്ഞിവെള്ളം.
കൂട്ടി വെച്ച ശേഷം ഇത് ഒഴിച്ചു കൊടുത്താൽ മതിയാകും. കഞ്ഞിവെള്ളം പുളിച്ചു പോയാലും കുഴപ്പമൊന്നുമില്ല. ഇരുമ്പ് ചീനച്ചട്ടി നിറയെ കഞ്ഞി വെള്ളം എടുക്കുക. ഗ്യാസ്ൽ വെച്ച് നല്ല രീതിയിൽ തിള്ളപ്പിച്ചെടുക്കുക. ഇത് ഗ്യാസിന് നല്ല രീതിയിൽ തിളച്ചു വരുന്നുണ്ട്. നല്ലപോലെ തിളപ്പിച്ച ശേഷം കുറച്ചു കഞ്ഞിവെള്ളം വറ്റിച്ചെടുക്കുക. സ്റ്റൗ ഓഫ് ആക്കുക. മൂന്ന് ദിവസം ഇതേ രീതിയിൽ തന്നെ വയ്ക്കുക.
പിന്നീട് ഇതിലെ കഞ്ഞി വെള്ളം കളയുക. പിന്നീട് സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് നല്ല രീതിയിൽ ഉരച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ അതിലെ കറുപ്പ് നിറം നല്ല രീതിയിൽ തന്നെ ഇളക്കി പോകുന്നതാണ്. പിന്നീട് ഇത് കഴുകി എടുക്കാവുന്നതാണ്. പിന്നീട് ഇത് സ്റ്റൗവിൽ വച്ച് ഇതിലെ വെള്ളം വറ്റിച്ചെടുക്കുക. പിന്നീട് ഇതിൽ എണ്ണ ഒഴിച്ചു കൊടുക്കുക. ഇതേ രീതിയിൽ തന്നെ ചേമ്പിന്റെ തണ്ട് ഉപയോഗിച്ച് ഈ രീതിയിൽ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.