ബ്ലഡ് പ്രഷർ കൂടിയാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക… ഇത് അവഗണിക്കല്ലേ…

ജീവിതശൈലി അസുഖങ്ങൾ നേരിടുന്നവരാണ് ഇന്നത്തെ കാലത്ത് പലരും. മിക്ക വീടുകളിലും ഇത്തരത്തിലുള്ള അസുഖങ്ങൾ ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നിങ്ങനെ ബുദ്ധിമുട്ടുകൾ നിരവധി നേരിടേണ്ടി വരാറുണ്ട്. മിക്ക വീടുകളിലും ഒരാൾക്കെങ്കിലും കാണാവുന്ന ഒരു പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം. ബിപി അഥവാ ഹൈപ്പർ ടെൻഷൻ. ഉയർന്ന രക്തസമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാം. മരുന്നിനൊപ്പം മറ്റ് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചും എന്തെല്ലാമാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുകാലങ്ങളിൽ ഉയർന്ന രക്തസമ്മർദ്ദം എന്നത് പ്രായമായവരിൽ മാത്രം കണ്ടുവരുന്ന ഒന്നായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും 20 25 പ്രായം മുതൽ തന്നെ ഹൈ ബിപി ഹൈപ്പർ ടെൻഷൻ തുടങ്ങിയവ കാണാറുണ്ട്. 120 ബാർ 80 ആണ് നോർമൽ ബിപി അളവായി പറയുന്നത്.

ഹൈപ്പർ ടെൻഷൻ രണ്ടുതരത്തിൽ കാണാൻ കഴിയും. പ്രൈമറി ഹൈപ്പർ ടെൻഷൻ അതുപോലെതന്നെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ. പാരമ്പര്യമായി അല്ലെങ്കിൽ പ്രത്യേകിച്ച് കാരണമില്ലാതെ തന്നെ ക്രമേണ ഉയർന്നുവരുന്ന രക്ത സമ്മർദ്ദത്തെയാണ് പ്രൈമറി ഹൈപ്പർ ടെൻഷൻ എന്ന് പറയപ്പെടുന്നത്. ഇത് കൂടാതെ മറ്റു പല അസുഖങ്ങൾ മൂലം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാവുകയാണെങ്കിൽ ഇത് സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്ന് അറിയപ്പെടുന്നു.

തൈറോയ്ഡ് രോഗം ഉള്ളവർ ഹൃദ്രോഗം ഉള്ളവർ ഇതല്ലാ വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന രക്തസമ്മർദ്ദം വരാനുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പുകവലി മദ്യപാനവും ആണ്. ഇതുകൂടാതെ മറ്റൊരു കാരണമാണ് ഇന്നത്തെ ജീവിത ശൈലി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *