വ്യായാമം ചെയ്യാൻ ജിമ്മിൽ പോകുന്നവരാണോ..!! ഇക്കാര്യം ശ്രദ്ധിക്കുക…

ഇന്നത്തെ ജീവിത ശൈലിയിലും അതുപോലെതന്നെ ഭക്ഷണരീതിയിലും ഏറ്റവും പ്രധാനപ്പെട്ട അത്യാവശ്യമായ ഒന്നാണ് വ്യായാമ ശീലം. ഇത് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. വ്യായാമത്തിന്റെ കുറവുമൂലം നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം. അതുപോലെതന്നെ ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചിലര് ആരോഗ്യ ശീലം നിയന്ത്രിക്കാൻ പോകുന്നവരാണ്. ചിലരു വണ്ണം കുറയാൻ പോകാറുണ്ട്. മറ്റു ചിലർ വണ്ണം കൂടാനായി പോകാറുണ്ട്.

മറ്റു ചിലർ ശരീരം ഫിറ്റ് ആക്കാൻ വേണ്ടി പോകാറുണ്ട്. ഓരോരുത്തർക്കും ഓരോരുതരത്തിലാണ് കാരണങ്ങൾ. ഓരോരുത്തർക്കും ഓരോ തരത്തിലുള്ള ശരീരപ്രകൃതിയാണ് ഉള്ളത്. മറ്റൊരു വ്യക്തിയിലുള്ള പല ഭക്ഷണക്രമങ്ങളും നമ്മളിൽ ഉണ്ടാകണമെന്നില്ല. പൊതുവേ ഉള്ള റൂൾസ് റെഗുലേഷൻ വെച്ച് വർക്കൊട്ടു ചെയ്യാൻ പാടില്ല എന്നതാണ്. പല കാര്യങ്ങളും ജിമ്മിൽ പോകാൻ വേണ്ടി കണ്ടെത്തുന്നവരാണ്. രാവിലെ പോകണോ വൈകുന്നേരം പോകണോ എന്ന കൺഫുഷൻ പലർക്കും ഉണ്ടാകും.

ചില ആളുകളുടെ രീതി എന്ന് പറയുന്നത് വൈകുന്നേരം ജിമ്മിൽ പോകുന്നു എന്നതാണ്. ടൈമിംഗ് എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. രാവിലെ വർക്ക് ഔട്ട് ചെയ്യുന്ന ആളുകളുണ്ട്. രാത്രി കിടന്നുറങ്ങുന്ന അവസ്ഥയിൽ നിന്നും രാവിലെ എഴുന്നേൽക്കുമ്പോൾ ബോഡിയിൽ സ്റ്റിഫ് ആയിരിക്കും ഇത്തരം സന്ദർഭങ്ങളിൽ ചെറിയ രീതിയിലുള്ള വർക്കൗട്ടുകൾ ചെയ്തു സ്‌ട്രെച്ചിങ് ചെയ്ത ശേഷമാണ് നോർമൽ ജിം വർക്ക് ചെയ്യുന്നത്.

രാവിലെയാണ് വർക്ക് ഔട്ട് ചെയ്യുന്നത് എങ്കിൽ ആ ഒരു ദിവസം മുഴുവൻ നല്ല എനർജി ലഭ്യമാണ്. രാവിലെ വർക്ക് ഔട്ട് ചെയ്യുന്ന ആളാണ് വൈകുന്നേരം വർക്ക് ഔട്ട് ചെയ്യാൻ നോക്കിയിട്ടുണ്ട്. ഈ സമയങ്ങളിൽ ഉറക്കത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ ശരീരം ഏത് രീതിയിലാണ് പ്രതികരിക്കുന്നത് അതിനനുസരിച്ച് വേണം ജിം വർക്കൗട്ട് ടൈം ഫിക്സ് ചെയ്യേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.