ഈ ലക്ഷണങ്ങൾ ഉണ്ടോ… നിങ്ങൾക്ക് പ്രമേഹം ആകാം… ഇനി നേരത്തെ തിരിച്ചറിയാം…|diabetes control malayalam

ഒരുപാട് പേരെ അലട്ടുന്ന. ഇന്നത്തെ കാലത്ത് ഒരു വിധം എല്ലാവരിലും കണ്ടുവരുന്ന പ്രധാന ലക്ഷണമാണ് പ്രമേഹം. സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്ന അവസ്ഥ കാണാറുണ്ട്. പണ്ടുകാലങ്ങളിൽ പ്രായമായവരിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ആരോഗ്യകരമായി സംശയങ്ങൾ മാറ്റിയെടുക്കാനും ഇന്ന് പുതിയ സംശയങ്ങൾക്ക് ഉത്തരവുമാണ് ഇവിടെ പറയുന്നത്.

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളിലും ഒരു പ്രമേഹ രോഗി എങ്കിലും ഉണ്ടാകും. ഷുഗറിനെ കുറിച്ച് രണ്ടു കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പറയുന്നത്. എന്താണ് ഡയബറ്റിക്സ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. രക്തത്തിൽ ഗ്ലൂക്കോസ് അളവ് വർധിച്ചു നിൽക്കുന്ന അവസ്ഥയാണ് ഇത്. ഇതു മൂലം നിരവധി ആരോഗ്യപ്രശ്നം ഉണ്ടാകും എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ പലപ്പോഴും ഇതിന്റെ ലക്ഷണങ്ങൾ തെറ്റിപ്പോകാറുണ്ട്. ക്ലാസിക് ലക്ഷണങ്ങൾ മൂന്ന് കാര്യങ്ങളാണ്. അമിതമായ ദാഹം വരിക അമിതമായ വിശപ്പ് ഉണ്ടാവുക അമിതമായി.

ബാത്റൂമിൽ പോകാനുള്ള തോന്നൽ ഉണ്ടാവുക ഇതെല്ലാം ക്ലാസിക് സിംറ്റംസ് ആണ്. ഇത് മൂന്നും ഉണ്ടെങ്കിൽ ഡയബറ്റിസ് ഉണ്ടോ എന്ന് ആലോചിക്കാവുന്നതാണ്. കൂടാതെ വീട്ടിൽ ആർക്കെങ്കിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമുക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതൊന്നും കൂടാതെ സാധാരണ ഒരു വ്യക്തിക്ക് ഡയബറ്റിസ് വരാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് നോക്കേണ്ടത് നമ്മുടെ ജീവിതശൈലിലേക്കാണ്. നമ്മുടെ ജീവിതശൈലി ഇത്തരം പ്രശ്നങ്ങൾക്ക്‌ കൂടുതലും കാരണമാകുന്നുണ്ട്.

നന്നായി തടിച്ച ആള് ധാരാളം ഭക്ഷണം കഴിക്കുന്ന ആള് ഇത് കൂടാതെ ധാരാളം ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ആളുകളിൽ പുകവലിക്കുന്ന ആളുകളിൽ ആൽക്കഹോളിസം ഉള്ള ആളുകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. ഇതൊന്നുമില്ലെങ്കിലും വരാനുള്ള സാധ്യതയുണ്ട്. ചെറുതായി ഷുഗർ വരുന്നുണ്ട് എന്ന ടെസ്റ്റിൽ കാണുകയാണെങ്കിൽ എന്തെല്ലാം ചെയ്യണം. തടി കുറയ്ക്കാൻ ശ്രമിക്കുക സ്ഥിരമായി ഡെയിലി വ്യായാമം ചെയ്യുക. നമ്മുടെ ശരീരത്തിലെ എല്ലാ മസിലുകൾക്കും ജോയിന്റുകൾക്കും വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *