ഇത് ഒരു പ്രാവശ്യം ട്രൈ ചെയ്താൽ പിന്നെ ദിവസവും ഉണ്ടാക്കും…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു കിടിലൻ റെസിപ്പി ആണ്. ബ്രേക്ക് ഫാസ്റ്റ് ആയും സ്നാക്സ് ആരും കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ഹെൽത്തി ആയ പലഹാരമാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനായി ആദ്യം ആവശ്യമുള്ളത് മൈദ പൊടിയാണ്. 250 ml കപ്പിലെ ഒരു കപ്പ് മൈദ പൊടി എടുക്കുക.

പിന്നീട് ഇതിലേക്ക് ആവശ്യം പഴുത്ത ചക്ക ആണ്. ഇത് അഞ്ച് ചുള്ള എടുക്കുക. ഇത് മിക്സിയിലിട്ട് ഒട്ടും തരിയില്ലാതെ നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിൽ കുറച്ചു വെള്ളം ഒഴിച്ച് ദോശമാവ് പരിവത്തിൽ കലക്കി എടുക്കാവുന്നതാണ്. പിന്നീട് ഇത് മാറ്റി വയ്ക്കുക. ഈ ഒരു പാനിലേക്ക് ഒരു സ്പൂൺ നെയ്‌ ഒഴിച്ചു കൊടുക്കുക.

പിന്നീട് ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. ഇത് കുറച്ച് സമയം ഇളക്കി റോസ്റ്റ് ആക്കി എടുക്കുക. പിന്നീട് ഇതിലേക്ക് പഴുത്ത ചക്കച്ചുള അരിഞ്ഞത് ചേർത്ത് കൊടുക്കുക. മധുരം കുറവ് ആണെങ്കിൽ ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്തു കൊടുക്കുക. ഇത് നന്നായി ഇളക്കിയെടുത്ത് ശേഷം ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്ത് കൊടുക്കുക.

വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. ഇത് വ്യത്യസ്തമായ ഒരു റെസിപ്പി ആണ്. നിങ്ങൾക്കും വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് ഇത്. ഇത് മുൻപ് പരീക്ഷിച്ചു നോക്കിയിട്ടുള്ളവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.