രക്ത കുറവ് പ്രശ്നങ്ങൾ മാറ്റിയെടുക്കാം ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി…

രക്തക്കുറവ് പ്രശ്നങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ആശുപത്രിയിൽ നെഞ്ചുവേദനയായി അറ്റാക്ക് ഉണ്ടോ പേടിച്ച് ചെല്ലുമ്പോൾ പറയുന്ന ഒന്നാണ് പേടിക്കേണ്ട ചെറിയ രക്തക്കുറവേ ഉള്ളൂ എന്ന്. ഇത്തരത്തിൽ ചെറിയ കിതപ്പ് മുതൽ ക്ഷീണം വരെ വലിയ നെഞ്ചുവേദനയ്ക്ക് വരെ കാരണം ചില സമയങ്ങളിൽ രക്തക്കുറവ് ആയിരിക്കാം. ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ. നിങ്ങൾ ജീവിതശൈലിയിൽ അൽപ്പം മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ ഭക്ഷണത്തിലൂടെ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

   

ഇത് കൂടുതൽ ശ്രദ്ധിക്കുകയാണ് എങ്കിൽ ഇത് രോഗമാകാതെ കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കും എന്ന് പറയുകയാണ് ഇവിടെ. നമ്മുടെ ശരീരത്തിൽ രക്തത്തിൽ ചുവന്ന രക്താണുക്കൾ ഉണ്ട്. ഇത് ഇരുമ്പ് അല്ലെങ്കിൽ അയൺ കൊണ്ട് ആണ് നിർമ്മിച്ചിട്ടുള്ളത്. ഇതിലെ പ്രധാന ഘടകം ഇരുമ്പ് ആണ്. ഇത് ശരീരത്തിലെ ഭക്ഷണത്തിൽ കുറയുന്ന സമയത്താണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പ്രധാനമായും കണ്ടുവരുന്നത്.

അതുപോലെതന്നെ അമിതമായി ഹീമോഗ്ലോബിൻ നശിപ്പിക്കപ്പെടുന്ന സന്ദർഭത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടാതെ ചില ബ്ലീഡിങ് ഉണ്ടാവുകയാണ് മുറിവിലൂടെ ബ്ലീഡിങ് ഉണ്ടാകുന്നുണ്ട്. അൾസർ ശരീരത്തിൽ ഉണ്ടെങ്കിൽ ബ്ലീഡിങ് ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ രക്തക്കുറവ് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. രക്ത കുറവ് മൂലം നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പലപ്പോഴും ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ തന്നെ ഇത്തരം പ്രശ്നങ്ങൾ കൂടുതലും മാറ്റാൻ സാധിക്കും. ഇത്തരത്തിൽ എല്ലാവർക്കും പറഞ്ഞു തോറ്റ ആവർത്തിച്ചു പറയുന്ന കാര്യം.

എല്ലാവർക്കും ഗുണം കിട്ടുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായും രക്തക്കുറവ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉണ്ടാകുന്നത് ക്ഷീണമാണ്. അതുപോലെ ബിപി കുറയും എപ്പോഴും തലവേദന ഉണ്ടാകുന്ന അവസ്ഥ പെട്ടെന്ന് ഉറങ്ങി പോകുന്ന അവസ്ഥ. ശരീരം നന്നായി ഷീണിച്ചു പോകുന്ന അവസ്ഥ അതുപോലെതന്നെ ശരീരത്തിലെ ചൂട് പരമാവധി കുറഞ്ഞ അവസ്ഥ ഉണ്ടാകും. കൂടാതെ മെൻസസ് തെറ്റും മെൻസസ് ആകാൻ വൈകുന്ന അവസ്ഥ എന്നിവയെല്ലാം ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *