Avoid stroke exercise : ഇന്നത്തെ കാലത്തെ മരണ കാരണങ്ങളിൽ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്ന ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക്. മരണം കാരണങ്ങളിൽ രണ്ടാംസ്ഥാനത്താണ് സ്ട്രോക്ക് ഉള്ളത്. പ്രായഭേദമന്യേ ഒട്ടുമിക്ക ആളുകളെയും ഇത് ഇന്ന് പിടിയിലാക്കിയിരിക്കുകയാണ്. നമ്മുടെ ജീവിതശൈലിയിലെ പലതരത്തിലുള്ള തെറ്റുകൾ വഴി നമ്മുടെ ശരീരത്തിലേക്ക് അമിതമായി കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും മറ്റും അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ.
എത്തുന്നതിന്റെ ഫലമായി അവ നമ്മുടെ രക്തക്കുഴലുകളിൽ പറ്റിപ്പിടിക്കുന്നു. ഇത്തരത്തിൽ തലച്ചോറിലെ രക്തക്കുഴലുകളിലെ രക്തപ്രവാഹം പൂർണ്ണമായും തടസ്സപ്പെടുകയോ അല്ലെങ്കിൽ രക്തക്കുഴലുകൾ പൊട്ടി രക്തം ഒഴുകുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ഇത്തരമൊരു അവസ്ഥയിൽ തലച്ചോറിന്റെ ആ ഭാഗത്തേക്ക് രക്തപ്രവാഹം എത്താതിരിക്കുകയും അതുവഴി ഓക്സിജൻ സപ്ലൈ നിലയ്ക്കുകയും അതോടൊപ്പം തന്നെ അവിടെയുള്ള കോശങ്ങൾക്ക്.
പോഷകങ്ങൾ ലഭിക്കാതെ അവ നശിച്ചു പോകുകയും ചെയ്യുന്നു. ഇത്തരത്തിൽ സ്ട്രോക്ക് ഉണ്ടാകുന്ന ആ സമയത്ത് തന്നെ ചികിത്സ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. എത്ര പെട്ടെന്നാണോ സ്ട്രോക്കിനെ ചികിത്സിക്കുന്നത് അത്രയും പെട്ടെന്ന് ആരോഗ്യത്തെ അതിൽ നിന്ന് വിടുതൽ ലഭിക്കുന്നു. അതിനാൽ തന്നെ സമയത്തിന് ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു രോഗാവസ്ഥ തന്നെയാണ് ഈ സ്ട്രോക്ക്.
ഇത്തരത്തിൽ സ്ട്രോക്ക് ഉണ്ടാകുന്ന ഒരു വ്യക്തിക്ക് പല തരത്തിലുള്ള ലക്ഷണങ്ങളാണ് കാണുന്നത്. പ്രധാനമായും കണ്ണിന്റെ കാഴ്ചശക്തിയും മങ്ങുന്നതായി തോന്നുന്നു. അതോടൊപ്പം തന്നെ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന വിക്കലും ചുണ്ടുകൾ ഒരു ഭാഗത്തേക്ക് കോടുന്നതും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കൂടാതെ കയ്യിൽ കോച്ചി പിടുത്തവും തളർച്ച തോന്നുന്നതും ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.